ഷെഹബാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രി
പാക്കിസ്ഥാൻ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡൻ്റാണ് മിയാ മുഹമ്മദ് ഷഹബാസ് ഷെരീഫ്. നിലവിൽ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയായിരുന്നു
ഇസ്ലാമാബാദ് | പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയായിഷഹബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്. ഇമ്രാൻ ഖാന്റെ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടി, തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ദൈവം പാകിസ്ഥാനെ രക്ഷിച്ചുവെന്നും പാകിസ്ഥാൻ ജനത ഈ ദിവസം ആഘോഷിക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടിയിലെ അഗങ്ങൾ പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയി. പിടിഐ അംഗങ്ങൾ കൂട്ടത്തോടെ രാജി വെയ്‌ക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇറങ്ങിപ്പോക്ക്.പാക്കിസ്ഥാൻ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡൻ്റാണ് മിയാ മുഹമ്മദ് ഷഹബാസ് ഷെരീഫ്. നിലവിൽ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയായിരുന്നു
സ്പീക്കറുടെ കസേരയിൽ ഇരുന്ന ശേഷം താൽക്കാലിക സ്പീക്കറുടെ ചുമതലയുള്ള അയാസ് സാദിഖ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി രാജി വെച്ചതിന് പിന്നാലെയാണ് അയാസ് സാദിഖ് തിരഞ്ഞെടുപ്പ് സമ്മേളനത്തിന്റെ അദ്ധ്യക്ഷനായത്. തിരഞ്ഞെടുപ്പിന്റെ നിയമങ്ങളും നടപടിക്രമങ്ങളും വായിച്ച ശേഷം അംഗങ്ങളോട് ഹാളിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥികളായ ഷഹബാസ് ഷെരീഫിന്റേയും പിടിഐയുടെ ഷാ മഹ്മൂദ് ഖുറേഷിയുടേയും പേരുകൾ അദ്ദേഹം വായിച്ചു. ഷഹബാസ് ഷെരീഫിന്റെ പേര് വായിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം നവാസ് ഷെരീഫിന്റെ പേരായിരുന്നു വായിച്ചത്. ഉടനെ തിരുത്തി ഷഹബാസ് ഷെരീഫ് എന്നാക്കുകയായിരുന്നു. ഷെഹ്ബാസ് സാഹബിനോട് ഞാൻ മാപ്പ് ചോദിക്കുന്നു , നവാസിന്റെ പേര് എന്റെ ഹൃദയത്തിൽ നിലനിൽക്കുന്നു എന്ന് പറഞ്ഞതിന് ശേഷമായിരുന്നു തിരുത്ത്.
തുടർന്ന് സാദിഖ് ഷെഹ്ബാസിനെ പിന്തുണയ്‌ക്കുന്ന ആളുകളോട് അദ്ദേഹത്തിന്റെ ഇടതുവശത്തുള്ള ലോബികളിലേക്ക് വോട്ടുചെയ്യാൻ ആവശ്യപ്പെട്ടു. അതുപോലെ, ഖുറേഷിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരോട് അദ്ദേഹത്തിന്റെ വലതുവശത്തുള്ള ലോബിയിലേക്ക് പോയി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു.തുടർന്ന് അംഗങ്ങൾ വോട്ട് ചെയ്യുകയും ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.