ട്രെയിൻ തീവയ്പ്പ് കേസിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷാറൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധം ? വിശദമായി ചോദ്യം ചെയ്യും

കേസിൽ പ്രതിയുടെ സ്വദേശത്ത് കൂടുതൽ പരിശോധനനടത്താനും പോലീസ് തിരുമാനിച്ചിട്ടുണ്ട് . ഇയാൾക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ സ്വദേശത്തുള്ള പരിശോധനയും തെളിവെടുപ്പ് ഉണ്ടാകും ഷഹീൻ‌ബാഗിലെ പ്രതിയുടെ താമസസ്ഥലത്തടക്കം  കേന്ദ്ര ഏജൻസികൾപരിശോധന നടത്തി

0

കോഴിക്കോട്| എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷാറൂഖ് സെയ്ഫിയെ വിശദമായി ചോദ്യം ചെയ്യും . ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ.കൃത്യത്തിന് പിന്നിൽ തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത് . ട്രെയിൻ തീവെപ്പിന് പിന്നിൽ ഭീകരവാദമെന്ന് സൂചന. എടിഎസും എൻഐഎയും സമാന്തര അന്വേഷണം തുടരും. സംസ്ഥാന പൊലീസ് നിസ്സഹകരണം കാട്ടുന്നതായും റിപ്പോർട്ട്. ഒപ്പം ശാസ്ത്രകിയ തെളിവുകൾ കുടി പരിഗണിച്ചയിരിക്കും തുടർ നടപടി ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം. തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും.

കേസിൽ പ്രതിയുടെ സ്വദേശത്ത് കൂടുതൽ പരിശോധനനടത്താനും പോലീസ് തിരുമാനിച്ചിട്ടുണ്ട് . ഇയാൾക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ സ്വദേശത്തുള്ള പരിശോധനയും തെളിവെടുപ്പ് ഉണ്ടാകും ഷഹീൻ‌ബാഗിലെ പ്രതിയുടെ താമസസ്ഥലത്തടക്കം  കേന്ദ്ര ഏജൻസികൾപരിശോധന നടത്തി . പ്രതി ഷാരൂഖ് സൈഫിയുടെ ബന്ധക്കുളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. ഡൽഹിയിൽ നിന്നും ഷാറൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച് അന്വേഷണ സംഘം വിശദാംശങ്ങൾ ശേഖരിച്ചു. ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും. യാത്രയിൽ ഷാറൂഖിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയതിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആരെങ്കിലും ഒപ്പം യാത്ര ചെയ്തോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.

പ്രതി തീ വയ്പ്പ് നടത്തിയതും ഇപ്പോൾ കണ്ണൂരിലുള്ള ട്രെയിൻ ബോഗിയിൽ എത്തിച്ചുള്ള തെളിവെടുപ്പ് യൂഡിനുണ്ടാകും .കൂടാതെ പ്രതി പരോൾ വാങ്ങിയ സ്ഥലത്തും പോലീസ് തെളിവെടുപ്പ് നടത്തും .
മൂന്ന് പേരുടെ ജീവന്‍ നഷ്ടമാവുകയും ഒന്പത് പേര്‍ക്ക് ഗുരുതരമായി പൊളളലേ‍ല്‍പ്പിക്കുകയും ചെയ്ത ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷമുള്ള നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘം മാധ്യമങ്ങളെ അറിയിച്ചത്. പ്രതി കുറ്റം സമ്മതിച്ചു. കണ്ടെത്തിയ ബാഗ് പ്രതിയുടേതാണെന്നും വ്യക്തമായിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അടക്കം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ടെന്നും അന്വേഷണ സംഘത്തലവന്‍ പറഞ്ഞു.

You might also like

-