ആഡംബര കപ്പലിൽ ലഹരി പാർട്ടി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ ഖാൻ. അതിനിടെ കേസിൽ ഇന്നലെ ഒരു വിദേശ പൗരൻ കൂടി അറസ്റ്റിലായിരുന്നു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണിയാൾ.

0

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. മുബൈ സെഷൻസ് കോടതിയിലാണ് ആര്യൻ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് സെഷൻസ് കോടതിയിൽ ആര്യൻ ജാമ്യ ഹർജി നൽകിയത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ ഖാൻ.
അതിനിടെ കേസിൽ ഇന്നലെ ഒരു വിദേശ പൗരൻ കൂടി അറസ്റ്റിലായിരുന്നു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണിയാൾ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 20 ആയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്.

ആര്യന് പുറമേ ഉറ്റസുഹൃത്തായ അർബാസ്, നടിയും മോഡലുമായ മുൺമുൺ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാൽ, ഗോമിത് ചോപ്ര, നുപുർ സരിഗ, വിക്രാന്ത് ഛോക്കാർ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. കേസിൽ ഷാരൂഖ് ഖാന്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ എൻസിബി ചോദ്യം ചെയ്തിരുന്നു

You might also like

-