കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അം​ഗങ്ങളെ എസ് എഫ് ഐ തടഞ്ഞു

സെലക്ട് ഹാളിന്റെ കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കാനുള്ള എസ് എഫ് ഐ പ്രവർത്തകർ . ഗവർണർ നോമിനേറ്റ് ചെയ്ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ്എഫ്ഐ പറഞ്ഞു. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല

0

മലപ്പുറം| കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അം​ഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് എസ്എഫ്ഐ പ്രവർത്തകർ കയറ്റി വിട്ടില്ല. അതേസമയം, യോ​ഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരെ കടത്തി വിടുകയും ചെയ്തു. കാലിക്കറ്റ്‌ സർവകലാശാല സെനറ്റ് ഹാളിന് പുറത്ത് ഇപ്പോൾ എസ്എഫ്ഐ പ്രവർത്തകർ സംഘടിക്കുകയാണ്. സെലക്ട് ഹാളിന്റെ കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കാനുള്ള എസ് എഫ് ഐ പ്രവർത്തകർ .
ഗവർണർ നോമിനേറ്റ് ചെയ്ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ്എഫ്ഐ പറഞ്ഞു. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാർ അനുകൂലിയും കേരളത്തിലെ സർവകലാശാലയിലെ സെനറ്റിൽ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവർണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും എസ് എഫ് ഐ നേതാക്കൾ പറയുന്നു

സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍‌ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്താത്ത സാഹചര്യത്തിലാണ് സെനറ്റ് അംഗങ്ങളെ തടഞ്ഞുകൊണ്ട് സമരം നടത്താൻ എസ്എഫ്ഐ തീരുമാനിച്ചിരിക്കുന്നത്.സെനറ്റ് യോഗം ചേരുന്ന ഹാളിന് പുറത്ത് സമരം ചെയ്യാനാണ് എസ്എഫ്ഐ തീരുമാനം.സവർക്കറെയല്ല വൈസ് ചാൻസലറെയാണ് ആവശ്യം എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി കേരളത്തിലെ നിരവധി കോളേജുകളിലാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിക്കുന്നത്. ഗോ ബാക്ക് വിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ ഗവർണറെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പ്രതിരോധിച്ചത്. കഴിഞ്ഞ ദിവസം സമരം സംഘർഷ സാഹചര്യത്തിൽ എത്തിയിരുന്നു.

You might also like

-