എസ്എഫ്ഐ പ്രദർശിപ്പിക്കുന്നത് അവരുടെ സംസ്കാരമാണ്. അവർ കണ്ണൂരിൽ ഒരുപാട് പേരെ കൊന്നിട്ടുണ്ട്. തന്റെ കോലം കത്തിക്കുക മാത്രമാണ് ചെയ്തത് 

മുഖ്യമന്ത്രിയാണ് പ്രതിഷേധങ്ങൾക്ക് അനുമതി നൽക്കുന്നത്. അവരെന്തിനാണ് ഈ നാടകം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ പങ്കാണ് സൂചിപ്പിക്കുന്നത്. എന്റെ കോലം മാത്രമേ കത്തിച്ചിട്ട് ഉള്ളു, പക്ഷേ കണ്ണൂരിൽ പലരെയും ജീവനോടെ കൊന്നിട്ടില്ലേ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ബില്ലുകളിൽ വ്യക്തത വരുത്തിയാൽ ഒപ്പിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

0

തിരുവനന്തപുരം| പുതുവര്‍ഷ തലേന്ന് കോലം കത്തിച്ച എസ്എഫ്ഐക്കെതിരെ ഗവർണർ. എസ്എഫ്ഐ പ്രദർശിപ്പിക്കുന്നത് അവരുടെ സംസ്കാരമാണ്. അവർ കണ്ണൂരിൽ ഒരുപാട് പേരെ കൊന്നിട്ടുണ്ട്. തന്റെ കോലം കത്തിക്കുക മാത്രമാണ് ചെയ്തത്. സ്വന്തം പറമ്പിലെ തെങ്ങിൽ നിന്ന് തേങ്ങയിടാൻ പാർട്ടിയുടെ അനുവാദം ചോദിക്കേണ്ട അവസ്ഥയാണ് കണ്ണൂരിൽ.

ക്രമസമാധാന പ്രശ്നങ്ങൾക്ക് താൻ ഉത്തരവാദിയല്ല. എസ്എഫ്ഐ എന്തുകൊണ്ടാണ് നാടകം തുടരുന്നത് എന്ന് തനിക്കറിയില്ലെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിമർശനവും ഗവർണർ ആവർത്തിച്ചു. പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ സ്പോൺസർ ചെയ്യുന്നത്.മുഖ്യമന്ത്രിയുടെ അറിവോടെ അല്ലാതെ ഇതൊന്നും നടക്കില്ല. കോടതിവിധികളിൽ അവർ അസന്തുഷ്ടരാണ്. സർക്കാർ തന്നെ ലക്ഷ്യം വെക്കുകയാണെന്നും ഗവർണർ പറഞ്ഞു.മുഖ്യമന്ത്രിയാണ് പ്രതിഷേധങ്ങൾക്ക് അനുമതി നൽക്കുന്നത്. അവരെന്തിനാണ് ഈ നാടകം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ പങ്കാണ് സൂചിപ്പിക്കുന്നത്. എന്റെ കോലം മാത്രമേ കത്തിച്ചിട്ട് ഉള്ളു, പക്ഷേ കണ്ണൂരിൽ പലരെയും ജീവനോടെ കൊന്നിട്ടില്ലേ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ബില്ലുകളിൽ വ്യക്തത വരുത്തിയാൽ ഒപ്പിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

പുതുവര്‍ഷ തലേന്ന് കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലാണ് ഗവര്‍ണറെ പാപ്പാഞ്ഞിയാക്കി എസ്എഫ്ഐ കോലംകത്തിച്ചത്. സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ അടക്കം 5 നേതാക്കള്‍ക്കെതിരെയും 20 പ്രവര്‍ത്തകര്‍ക്കുമെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു.

You might also like

-