എസ്എഫ്ഐയ്ക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലി ല്ലാ ,ബിനോയ് വിശ്വം.

"ഇത്രയും പ്രാകൃതമായ സംസ്‌കാരം എസ്എഫ്ഐക്ക് നിരക്കുന്നതല്ലാ ശൈലി തിരുത്തണം എസ്എഫ്ഐയിലുള്ളവർ പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം അല്ലാത്തപക്ഷം ഇടതുപക്ഷത്തിന് ബാധ്യതയാകും "

0

ആലപ്പുഴ | എസ് എഫ് ഐ രൂക്ഷ വിമർശനവുമായി സി പി ഐ
ജില്ലാ സിക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐയ്ക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലാ . എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർത്ഥവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആഴവും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടേത് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം എസ്എഫ്ഐയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്.

“ഇത്രയും പ്രാകൃതമായ സംസ്‌കാരം എസ്എഫ്ഐക്ക് നിരക്കുന്നതല്ലാ ശൈലി തിരുത്തണം എസ്എഫ്ഐയിലുള്ളവർ പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം അല്ലാത്തപക്ഷം ഇടതുപക്ഷത്തിന് ബാധ്യതയാകും ” അദ്ദേഹം വിമർശിച്ചു. തങ്ങളുടെ വഴി ഇതല്ലെന്ന് ബോധ്യമുണ്ടാകണം. നേരായ വഴിയിലേക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

You might also like

-