ലൈംഗിക പീഡന പരാതി എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

എൽദോസ് കുന്നപ്പിള്ളിയുമായി സൗഹൃദത്തിലായിരുന്നു. ആ ബന്ധം വളർന്ന് ഇരുവരും ശാരീരികവും മാനസികവുമായി അടുത്തു. എൽദോസിനു മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അകലാൻ ശ്രമിച്ചു. എൽദോസ് മദ്യപിച്ച് വീട്ടിൽവന്ന് ബഹളമുണ്ടാക്കി. തന്റെ കൂടെ വന്നില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി. കാറിൽവച്ച് ഉപദ്രവിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ബലമായി കാറിലേക്കു കയറ്റാൻ ശ്രമിച്ചു. അടുത്തുള്ള അടച്ചിട്ട വീട്ടിലേക്കു താൻ ഓടിക്കയറി.

0

തിരുവനന്തപുരം | യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ കോവളം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.ഇന്നലെ പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.തുടരന്വേഷണം നടത്തുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും. സാമൂഹിക മാധ്യമം കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് തന്നെ സമീപിച്ച യുവതി മൊബൈൽ ഫോണടക്കം തട്ടിയെടുത്തെന്ന് എൽദോസ് ആരോപിക്കുന്നു.

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കോവളം പൊലീസ് കേസെടുത്തിരിക്കുന്നത്.അതേസമയം യുവതി കോടതിയിൽ നൽകിയ മൊഴിപ്പകർപ്പിന് വേണ്ടി വഞ്ചിയൂർ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചെന്ന ആരോപണം കൂടി അന്വേഷണത്തിന്റെ പരിധിയിൽ വരും.

യുവതി കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്:

എൽദോസ് കുന്നപ്പിള്ളിയുമായി സൗഹൃദത്തിലായിരുന്നു. ആ ബന്ധം വളർന്ന് ഇരുവരും ശാരീരികവും മാനസികവുമായി അടുത്തു. എൽദോസിനു മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അകലാൻ ശ്രമിച്ചു. എൽദോസ് മദ്യപിച്ച് വീട്ടിൽവന്ന് ബഹളമുണ്ടാക്കി. തന്റെ കൂടെ വന്നില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി. കാറിൽവച്ച് ഉപദ്രവിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ബലമായി കാറിലേക്കു കയറ്റാൻ ശ്രമിച്ചു. അടുത്തുള്ള അടച്ചിട്ട വീട്ടിലേക്കു താൻ ഓടിക്കയറി.

നാട്ടുകാർ കോവളം സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് വരുമെന്ന് ഉറപ്പായപ്പോൾ എൽദോസിന്റെ പിഎ വന്ന് ഇനി ഇങ്ങനെ ഉണ്ടാകില്ല എന്ന് അറിയിച്ചു. പൊലീസുകാർ ചോദിച്ചാൽ ഭാര്യയാണെന്നു പറയണമെന്നും ഇല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. പൊലീസെത്തിയപ്പോൾ ഭാര്യയാണെന്നു കള്ളം പറഞ്ഞു. പിന്നീട് കാറിൽ കയറിയപ്പോഴും ഉപദ്രവം തുടർന്നു. അന്നുതന്നെ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. അവിടെവച്ച് എൽദോസ് മറ്റൊരു കാമുകിയുമായി ഫോണിൽ സംസാരിച്ചു.

പുലർച്ചെ 5 മണിയോടെ തന്നെ പേട്ടയിലുള്ള വീട്ടിലെത്തിച്ച് ഇനി ഉപദ്രവിക്കില്ലെന്നും ബന്ധം അവസാനിപ്പിക്കരുതെന്നും അഭ്യർഥിച്ചു. എൽദോസിന്റെ കാമുകി ഫോണിൽ വിളിച്ച് സംസാരിച്ചു. കാമുകി വിളിച്ച കാര്യം എൽദോസിനോട് പറഞ്ഞപ്പോൾ കുറ്റപ്പെടുത്തി. തുടർന്ന് കോൾ കോൺഫറൻസിൽ മൂന്നുപേരും സംസാരിച്ചു, സത്യം ആ സ്ത്രീ തുറന്നു പറഞ്ഞു. എൽദോസ് തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നത് മറ്റൊരു ദിവസം ഫോണിൽ വിളിച്ചപ്പോൾ അവർ വെളിപ്പെടുത്തി. എൽദോസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ കള്ളക്കേസിൽ കുരുക്കുമെന്നും മാധ്യമങ്ങളിൽ വാർത്ത നൽകുമെന്നും പറഞ്ഞ് അപമാനിച്ചു.

You might also like

-