ലൈംഗിക ചൂഷണം: കര്‍ദിനാള്‍ ജോര്‍ജ് പെല്‍ കുറ്റക്കാരനെന്ന് കോടതി
കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോപ്പ് ഫ്രാന്‍സിസ് അടുത്തിടെ ശക്തമായ നിലപാട് എടുത്തിരുന്നു. ബാലപീഡകര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് വത്തിക്കാനില്‍ ചേര്‍ന്ന പ്രത്യേക സിനഡ് തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് പെല്ലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടികളില്‍ ഒരാള്‍ 2014ല്‍ അപകടത്തില്‍ മരിച്ചു
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആസ്ത്രേലിയന്‍ കത്തോലിക്ക സഭയിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പും, വത്തിക്കാന്‍ സാമ്പത്തികകാര്യ ഉപദേഷ്ടാവുമായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്‍ കുറ്റക്കാരനെന്ന് കോടതി. വിക്ടോറിയന്‍ കൌണ്ടി കോടതിയുടേതാണ് കണ്ടെത്തല്‍. ശിക്ഷാവിചാരണക്ക് ശേഷം കേസില്‍ കോടതി വിധി പറയും. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പെല്‍ വ്യക്തമാക്കി.ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രായപൂര്‍ത്തിയാകാത്ത ബാലന്മാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നതാണ് പെല്ലിനെതിരായ കേസ്. 1996ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെയാണ് സംഭവം. സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള 2 ബാലകരെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി പെല്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.
കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോപ്പ് ഫ്രാന്‍സിസ് അടുത്തിടെ ശക്തമായ നിലപാട് എടുത്തിരുന്നു. ബാലപീഡകര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് വത്തിക്കാനില്‍ ചേര്‍ന്ന പ്രത്യേക സിനഡ് തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് പെല്ലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടികളില്‍ ഒരാള്‍ 2014ല്‍ അപകടത്തില്‍ മരിച്ചു. മറ്റൊരാള്‍ പെല്ലിനെതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 11ന് ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും പെല്‍ അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് വിക്ടോറിയന്‍ കൌണ്ടി കോടതിയും ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി.
കുറഞ്ഞത് 10 വര്‍ഷമെങ്കിലും ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ശിക്ഷാ വിചാരണക്ക് ശേഷം കേസില്‍ കോടതി വിധി പറയും. വത്തിക്കാനില്‍ പോപ്പിന്റെ ഉപദേഷ്ടാവും ട്രഷററും ആയിരുന്നു ജോര്‍ജ് പെല്‍. ഇദ്ദേഹത്തെ വിധി വന്നതോടെ ഈ പദവിയില്‍ നിന്നെല്ലാം പുറത്താക്കി. തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പറഞ്ഞു. വത്തിക്കാന്‍ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള കര്‍ദിനാള്‍ പെല്‍ സഭയിലെ ഏറ്റവും ശക്തനായ അധികാരികളില്‍ ഒരാളായിരുന്നു.