വൈദികര്‍ പീഡിപ്പിച്ച സിസ്സിൽ 164 മൊഴി
തിരുവല്ല ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി യുവതിയുടെ രഹസ്യമൊഴി 164രേഖപ്പെടുത്തി
തിരുവല്ല :ഓര്‍ത്തഡോക്സ് സഭ വൈദികര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ തിരുവല്ല ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി യുവതിയുടെ രഹസ്യമൊഴി 164രേഖപ്പെടുത്തി. കേസില്‍ നാളെ വരെ അറസ്റ്റ് തടയണമെന്ന പ്രതികളായ രണ്ട് വൈദികരുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. മുന്‍കൂര്‍ ജാമ്യ ഹരജി തിങ്കളാഴ്ച പരിഗണിക്കും. കേസ് അന്വേഷിക്കുന്ന സംഘം സഭാ ആസ്ഥാനത്ത് എത്തി കാതോലികാ ബാവയെ കണ്ടു.
ബലാത്സംഗം, സ്ത്രിത്വത്തെ അപമാനിക്കല്‍, ഗൂഡോലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനിടെ കേസില്‍ നാളെ വരെ അറസ്റ്റ് ചെയ്യരുതെന്ന ഫാദര്‍ ജോബ് മാത്യു, സോണി വര്‍ഗീസ് എന്നിവരുട ആവശ്യം ഹൈക്കോടതി നിരാകരിച്ചു.കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘം സഭാ ആസ്ഥാനം സന്ദര്‍ശിച്ചു. കേസില്‍ നിയമപരമായി മുന്നോട്ട് പോകാമെന്നും കാതോലിക്ക ബാവ അറിയിച്ചെന്ന് ഐജി ശ്രീജിത്ത് പറഞ്ഞു.
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവായ വൈദികനെതിരെ തെളിവുണ്ടെന്ന് പരാതിക്കാരന്‍ പറഞ്ഞു. അതിനിടെ യുവതിയെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി.