വ്യഭിചാരക്കുറ്റത്തിന് പുരുഷനെ മാത്രം കുറ്റക്കാരനാക്കി ശിക്ഷിക്കുന്നത് ഭരണഘടന ലംഘനമാണെന്ന് സുപ്രീംകോടതി

വ്യഭിചാര കുറ്റങ്ങൾക്ക് പുരുഷനെ മാത്രം കുറ്റവാളിയായിക്കാണുന്ന രീതി എല്ലാ പൗരൻമാർക്കും സമത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

0

ഡൽഹി: സ്ത്രീക്കും പുരുഷനും ഒരുപോലെ പങ്കുള്ള വ്യഭിചാരക്കുറ്റത്തിന് പുരുഷനെ മാത്രം കുറ്റക്കാരനാക്കി ശിക്ഷിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണു സുപ്രധാന നിരീക്ഷണം നടത്തിയത്. ജോസഫ് ഷൈൻ എന്നയാൾ നൽ‌കിയ പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

വ്യഭിചാര കുറ്റങ്ങൾക്ക് പുരുഷനെ മാത്രം കുറ്റവാളിയായിക്കാണുന്ന രീതി എല്ലാ പൗരൻമാർക്കും സമത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതിൽ യുക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ദാമ്പത്യം നിലനിർത്താൻ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ഓർമിപ്പിച്ചു. ഇതിനിടെ, സ്ത്രീ പുരുഷന്റെ സ്ഥാവരജംഗമ സ്വത്താണോയെന്നും കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ, എ.എം.ഖൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

You might also like

-