പാരസെറ്റമോള്‍ ഉള്‍പ്പെടെ നിരവധി മരുന്നുകള്‍ കേരളത്തില്‍ നിരോധിച്ചു

പാരസെറ്റമോള്‍ ഉള്‍പ്പെടെ പതിനാറോളം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്

0

കേരളത്തില്‍ വ്യാപകമായി വിറ്റഴിച്ചിരുന്ന ഗുണനിലവാരമില്ലാത്ത നിരവധി മരുന്നുകള്‍ നിരോധിച്ചു. സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള മരുന്നായ പാരസെറ്റമോള്‍ ഉള്‍പ്പെടെ പതിനാറോളം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. ഈ മരുന്നുകളുടെ വില്‍പ്പനയും വിതരണവും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചിരിക്കുകയാണ്. നിരോധിത മരുന്നുകളുടെ പട്ടികയിലുള്ള മരുന്നുകള്‍ കയ്യിലുള്ളവര്‍ അത് വിതരണം ചെയ്തവരുടെ അടുത്തേക്ക് തന്നെ തിരിച്ച്‌ അയക്കേണ്ടതാണെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുള്ള ഡ്രഗ്സ് ടെസ്റ്റിംഗ്‌ ലബോറട്ടറിയിലും എറണാകുളത്തെ റീജ്യണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടന്ന പരീക്ഷണങ്ങളില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളാണിവ.

നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടിക

New ZAMyclox LB Capsules
Pantoprazole Gastro Resistant Tabs IP 40 mg
Toyomol (Paracetamol Tabs IP 650 mg)
OFLOWIN 100 mg ( Ofloxacin Suspension 60 ml)
Clopidogrel Tablets IP (LAVIX-75)
Clopidogrel Tablets IP (LAVIX-75)
TELPIC-40 Telmisartan Tablets IP
Ayufen-650 Tablets
Paracetamol Tabs IP 500 mg
Diacerein Capsules IP 50mg
Sepdase Forte (Serratiopeptidase Tablets IP)
Meloxicam Tablets B.P (Meloflam-15)
Serim-D Tablets (Diclofenac Potassium and Serratiopeptidase Tablets)
INDODEW-25mg (Indomethacin Capsules IP 25 mg)
Paracetamol Tablets IP 500 mg

You might also like

-