സൗത്ത് കരോളിനയില്‍ ഏഴു പൊലീസ് ഓഫിസര്‍മാര്‍ക്ക് വെടിയേറ്റു; ഒരു മരണം
ഫ്‌ലോറന്‍സ് : ഇന്നലെ വൈകിട്ട് സൗത്ത് കാരലൈന ഫ്‌ലോറന്‍സ് വിന്റേജ് പ്ലേയ്‌സ് സബ് ഡിവിഷനില്‍ അക്രമിയുടെ വെടിയേറ്റു പരുക്കേറ്റ ഏഴു പൊലീസ് ഓഫിസര്‍മാരില്‍ ഒരാള്‍ ആശുപത്രിയില്‍ മരിച്ചതായി ഡപ്യൂട്ടി ചീഫ് ഗ്ലെന്‍ കിര്‍ബി സ്ഥിരീകരിച്ചു. ടെറന്‍സ് കരാവെ (52) എന്ന പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത്. മുപ്പതു വര്‍ഷത്തെ സര്‍വ്വീസുണ്ടായിരുന്നു.
വീടിനകത്ത് വെടിയൊച്ച കേള്‍ക്കുന്നു എന്ന് സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പൊലീസിനു നേരെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി നിറയൊഴിക്കുകയായിരുന്നു. നിറയൊഴിച്ച പ്രതി കുട്ടികളെ ബന്ധികളാക്കി രണ്ടു മണിക്കൂര്‍ പൊലീസുമായി വിലപേശല്‍ നടത്തിയതിനുശേഷമാണ് കീഴടങ്ങിയത്. കുട്ടികള്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
നൂറുകണക്കിന് പൊലീസ് ഓഫിസര്‍മാര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വെടിയേറ്റ മറ്റുള്ളവരുടെ സ്ഥിതിയെ കുറിച്ചു പൊലീസ് ഒന്നും വെളിപ്പെടുത്തിയില്ല.
പ്രസിഡന്റ ്ട്രംപ്, ഗവര്‍ണര്‍ ഹെന്‍ട്രി മെക്മാസ്റ്റര്‍ എന്നിവര്‍ സംഭവത്തെ അപലപിച്ചു. മരിച്ച ഓഫിസറുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതായും ഇവര്‍ അറിയിച്ചു.