ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അയല്‍സൗഹൃദത്തിന്‍റെ ലോകമാതൃകയെന്ന് മോദി:ഏഴ് പുതിയ കാരാറുകള്‍, മൂന്ന് സംയുക്ത പദ്ധതികളില്‍ ഒപ്പുവെച്ചു

ഇന്ത്യയും ബംഗ്ലാദേശും വാണിജ്യ, സുരക്ഷാ സാംസ്‌കാരിക മേഖലകളില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു.

0

ഇന്ത്യയും ബംഗ്ലാദേശും വാണിജ്യ, സുരക്ഷാ സാംസ്‌കാരിക മേഖലകളില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്‌ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും നരേന്ദ്ര മോദിയുമായും നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് കരാര്‍ ഒപ്പുവെച്ചത്. ബംഗ്‌ളാദേശില്‍ നിന്നും ത്രിപുരയിലേക്കുള്ള പാചകവാതക പൈപ്പ്‌ലൈനും ബംഗ്‌ളാദേശില്‍ ഇന്ത്യ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രവും ധാക്കയില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള വിവേകാനന്ദ കേന്ദ്രവും ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി ഉല്‍ഘാടനം ചെയ്തു.

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ഇന്തോ ബംഗ്‌ളാദേശ് ബന്ധങ്ങളുടെ അടിസ്ഥാന തത്വമെന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംയുക്ത പദ്ധതികള്‍ ഉദ്‍ഘാടനം ചെയ്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ധാക്കയിലെ പുതിയ വിവേകാനന്ദ മിഷന്‍ വിവിധ ചിന്താധാരകളെ ഉള്‍ക്കൊള്ളാനുള്ള ബംഗ്‌ളാദേശിന്റെ പ്രത്യേകതയാണ് എടുത്തുകാണിക്കുന്നതെന്നും പരസ്പരം ബന്ധം മെച്ചപ്പെടുത്തുന്നത് വിവിധ മേഖലകളില്‍ സാമ്പത്തികമായും സാംസ്‌കാരികമായും തൊഴില്‍പരമായും ഇരു രാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി.

രണ്ട് പുതിയ റെയില്‍വേ പദ്ധതികളും ആഡംബരകപ്പലുകളും യാത്രാ കപ്പലുകളും ആരംഭിക്കുന്ന കരാറുകളില്‍ ഇന്ത്യയും ബംഗ്‌ളാദേശും ഒപ്പുവെച്ചു. കൊല്‍ക്കത്ത-ഡാക്ക റെയില്‍വേ ലൈനില്‍ പുതിയ മൈത്രി എക്‌സ്പ്രസ് ആരംഭിക്കാനും തീരുമാനമായി. വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഇന്ത്യാ എക്കണോമിക് സമ്മിറ്റ് ഉല്‍ഘാടനം ചെയ്യാനായി ദല്‍ഹിയിലെത്തിയ ശൈഖ് ഹസീന നാളെ മടങ്ങും.

You might also like

-