വിമതർക്കെതിരെ നിലപാട് കടുപ്പിച്ച് സിനഡ്

പ്രശ്നപരിഹാരത്തിനുള്ള വിവിധ സാധ്യതകൾ സിനഡില്‍ വിലയിരുത്തുകയാണ്. സമരഭീഷണികളോ ബാഹ്യസമ്മർദ്ദങ്ങളോ സിനഡിന്റെ തീരുമാനങ്ങളെ യാതൊരു വിധത്തിലും സ്വാധീനിക്കാൻ പാടില്ല എന്ന് സിനഡ് ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു

0

കൊച്ചി :സഭക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് മുന്നറിയിപ്പുമായി സിറോ മലബാര്‍ സിനഡ്. സമര ഭീഷണി കൊണ്ടോ ബാഹ്യസമ്മര്‍ദങ്ങളോ കൊണ്ട് സിനഡില്‍ തീരുമാനം എടുപ്പിക്കാൻ ആകില്ലെന്ന് കൊച്ചിയില്‍ ചേരുന്ന സിനഡ് വ്യക്തമാക്കി.ഭൂമി വിവാദവും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും പരിഹരിക്കുന്നതില്‍ ഒരു തരത്തിലും ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് സിനഡ് യോഗം മുന്നോട്ട് പോകുന്നത്. പ്രശ്നപരിഹാരത്തിനുള്ള വിവിധ സാധ്യതകൾ സിനഡില്‍ വിലയിരുത്തുകയാണ്. സമരഭീഷണികളോ ബാഹ്യസമ്മർദ്ദങ്ങളോ സിനഡിന്റെ തീരുമാനങ്ങളെ യാതൊരു വിധത്തിലും സ്വാധീനിക്കാൻ പാടില്ല എന്ന് സിനഡ് ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. സിനഡിന് മുന്‍പ് ഒരു വിഭാഗം വിശ്വാസികള്‍ സമര്‍പ്പിച്ച നിവേദനം നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് സിനഡ് തീരുമാനം. എന്നാല്‍ നിവേദനത്തിൽ പറഞ്ഞിട്ടുള്ള മുഴുവൻ ആവശ്യങ്ങളും നടപ്പിൽ വരുത്തണമെന്നും അല്ലാത്ത പക്ഷം വരുന്ന 24ന് സിനഡ് ഉപരോധിക്കുമെന്ന നിലപാടിലാണ് ഒരു വിഭാഗം വിശ്വാസികൾ.സി​​​ന​​​ഡി​​​ന്‍റെ ര​​​ണ്ടാം ദി​​​വ​​​സ​​​ത്തെ ദി​​​വ്യ​​​ബ​​​ലി​​​ക്കു ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് നേ​​​തൃ​​​ത്വം ന​​​ല്കി. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ സി​​​ന​​​ഡ് പ്രാ​​​ർ​​​ഥ​​​നാ​​​പൂ​​​ർ​​​വം ച​​​ർ​​​ച്ച ചെ​​​യ്യു​​​ക​​​യാ​​​ണ്. പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള വി​​​വി​​​ധ സാ​​​ധ്യ​​​ത​​​ക​​​ൾ സി​​​ന​​​ഡിൽ വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ടു.

ഈ ​​​വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ​​നി​​​ന്നു മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വി​​​ട്ടു​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ഭ​​​യു​​​ടെ മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. സ​​​മ​​​ര​​​ഭീ​​​ഷ​​​ണി​​​ക​​​ളോ ബാ​​​ഹ്യ​​​സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ളോ സി​​​ന​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ യാ​​​തൊ​​​രു​​​വി​​​ധ​​​ത്തി​​​ലും സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​ന്നു സി​​​ന​​​ഡ് ഐ​​​ക്യ​​​ക​​​ണ്ഠ്യേ​​​ന തീ​​​രു​​​മാ​​​നി​​​ച്ചു. ദൈ​​​വ​​​ഹി​​​ത​​​പ്ര​​​കാ​​​രം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​വാ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ തു​​​ട​​​ർ​​​ന്നും സ​​​ഹ​​​ക​​​രി​​​ക്കു​​​ക​​​യും പ്രാ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി എ​​​ല്ലാ വി​​​ശ്വാ​​​സി​​​ക​​​ളോ​​​ടും ആ​​​ഹ്വാ​​​നം ചെ​​​യ്തു.

ഇന്ന് നടക്കുന്ന സിനഡില്‍ ചില നിർണ്ണായ വിഷയങ്ങള്‍ കൂടി ചര്‍ച്ചയായേക്കും. അതിരൂപതയുടെ സഹായ മെത്രാൻ ചുമതലകളിൽ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സഹായ മെത്രാന്മാരുടെ സസ്പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള വിഷയങ്ങളും ചർച്ചയ്ക്ക് വരും. സസ്പെൻഷൻ ഉപാധികളോടെ പിൻവലിക്കാൻ സിനഡ് സമ്മേളനത്തിൽ ധാരണയായേക്കുമെന്നും സൂചനയുണ്ട്

You might also like

-