ഡോക്ടർമാരുടേത് ഗുരുതര വീഴ്ച; രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും
രാജ്കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തേണ്ടിയിരുന്നത് വിദഗ്ധ സംഘമായിരുന്നു. രാജ്കുമാർ ക്രൂര മർദ്ദനത്തിനിരയായിട്ടും മരണ കാരണം ന്യൂമോണിയയെന്ന് രേഖപ്പെടുത്തിയത് ഗുരുതര പിഴവാണെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് കണ്ടെത്തി.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഡോക്ടർമാരുടേത് ഗുരുതര വീഴ്ചയെന്ന് ജുഡീഷ്യൽ അന്വേഷണ ചുമതലയുള്ള ജസ്റ്റിസ് നാരായണ കുറുപ്പ്. രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്താനും ജുഡീഷ്യൽ കമ്മീഷൻ നിർദ്ദേശിച്ചു. രാജ്കുമാറിന്റെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ നടത്തിയ തെളിവെടുപ്പിൽ വ്യക്തമായി.
രാജ്കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തേണ്ടിയിരുന്നത് വിദഗ്ധ സംഘമായിരുന്നു. രാജ്കുമാർ ക്രൂര മർദ്ദനത്തിനിരയായിട്ടും മരണ കാരണം ന്യൂമോണിയയെന്ന് രേഖപ്പെടുത്തിയത് ഗുരുതര പിഴവാണെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് കണ്ടെത്തി. മുറിവുകളുടെ പഴക്കം നിർണയിച്ചില്ല. സംഭവത്തിൽ ഡോക്ടർമാരുടെ വീഴ്ചയും അന്വേഷിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി.