റവ ജോജി ഉമ്മന്‍ ഫിലിപ്പിന് യാത്രയയപ്പ്.

സീനിയര്‍ ഫെല്ലോഷിപ്പിന്റെ സ്‌നേഹോപഹാരം ട്രഷറര്‍ സി. വി. അബ്രഹാം അച്ചന് സമ്മാനിച്ചു

0

ഡിട്രോയ്റ്റ് : ഡിട്രോയ്റ്റ് മാര്‍ത്തോമാ ഇടവക വികാരിയായി മൂന്നു വര്‍ഷത്തെ സേവനം അനുഷ്ഠിച്ച് ഗൂഡല്ലൂര്‍ സെന്റ് തോമസ് ചര്‍ച്ച് ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ. ജോജി ഉമ്മന്‍ ഫിലിപ്പിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി.

സീനിയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മുപ്പത് ശനിയാഴ്ച ചര്‍ച്ച് ഫെല്ലോഷിപ്പ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റവ. പി. ചാക്കോ അധ്യക്ഷത വഹിച്ചു. മൂന്നു വര്‍ഷത്തെ അച്ചന്റെ പ്രവര്‍ത്തനം ഇടവകയുടെ വളര്‍ച്ചയ്ക്ക് കാരണമായതായി ചാക്കോ അച്ചന്‍ പറഞ്ഞു. സാമുവേല്‍ ഫിലിപ്പ്, ജോര്‍ജ് എ. ജോര്‍ജ്, സാറാമ്മ വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

സീനിയര്‍ ഫെല്ലോഷിപ്പിന്റെ സ്‌നേഹോപഹാരം ട്രഷറര്‍ സി. വി. അബ്രഹാം അച്ചന് സമ്മാനിച്ചു. ജോര്‍ജ് തോമസ് സ്വാഗതവും , പി. എം. ജോര്‍ജ് നന്ദിയും പറഞ്ഞു. റവ. ഫിലിപ്പ് വര്‍ഗീസ് അച്ചന്റെ പ്രാര്‍ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു. റവ. ജോജി അച്ചന്‍, കൊച്ചമ്മ നവീത. മക്കള്‍: ജോവാന, ജോഷ്വ എന്നിവര്‍ ഏപ്രില്‍ 28 ന് പുതിയ ചുമതലകള്‍ ഏറ്റെടുക്കുന്നതിന് ഡിട്രോയ്റ്റില്‍ നിന്നും യാത്രതിരിക്കും.

You might also like

-