സെൻകുമാറിനെതിരായ വിവാദ പരാമർശം സുപ്രീംകോടതി നീക്കി
മുൻ ഡി.ജി.പി ടി.പി സെൻകുമാറിന് എതിരെ ജസ്റ്റിസ് കമാൽപാഷ പുറപ്പെടുവിച്ച ഉത്തരവിലെ വിവാദ പരാമർശം സുപ്രീംകോടതി നീക്കി.
ഡൽഹി :മുൻ ഡി.ജി.പി ടി.പി സെൻകുമാറിന് എതിരെ ജസ്റ്റിസ് കമാൽപാഷ പുറപ്പെടുവിച്ച ഉത്തരവിലെ വിവാദ പരാമർശം സുപ്രീംകോടതി നീക്കി. പോലീസിൽ വിവേചനം ഉണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ സെൻകുമാർ പണി ഉപേക്ഷിച്ച് വീട്ടിൽ പോകണം എന്ന പരാമർശം ആണ് നീക്കിയത്.
കലാഭവൻ മണി പ്രതിയായ കേസുമായി ബന്ധപ്പെട്ട് സെൻകുമാർ നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു ഹൈകോടതി ഈ വിമർശനം ഉന്നയിച്ചത്.