ട്രംപിന് വീണ്ടും തിരിച്ചടി അതിര്‍ത്തി മതിൽ ബിൽ സെനറ്റിലും പരാജയപെട്ടു

ഡെമോക്രാറ്റിക്ക് പാര്‍ട്ടി എമര്‍ജന്‍സി ഡിക്ലറേഷന്‍ തടയണമെന്നാവശ്യപ്പെട്ടു സെനറ്റില്‍ അവതരിപ്പിച്ച പ്രമേയം 41 നെതിരെ 59 വോട്ടുകളോടെ പാസ്സായി. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമേയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പന്ത്രണ്ട് സെനറ്റര്‍മാരാണ് പിന്തുണച്ചത്

0

വാഷിംഗ്ടണ്‍ ഡി.സി: ട്രമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബോര്‍ഡര്‍ ഏമര്‍ജന്‍സി ഡിക്ടറേഷന്‍ പ്രഖ്യാപിച്ചത് അംഗീകരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റും വിസമ്മതിച്ചു.

ഡെമോക്രാറ്റിക്ക് പാര്‍ട്ടി എമര്‍ജന്‍സി ഡിക്ലറേഷന്‍ തടയണമെന്നാവശ്യപ്പെട്ടു സെനറ്റില്‍ അവതരിപ്പിച്ച പ്രമേയം 41 നെതിരെ 59 വോട്ടുകളോടെ പാസ്സായി. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമേയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പന്ത്രണ്ട് സെനറ്റര്‍മാരാണ് പിന്തുണച്ചത്. നോര്‍ത്ത് കരോളിനായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ തോം ടില്ലിസാണ് പ്രമേയത്തിനെ അനുകൂലിച്ചു ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് മയിനില്‍ നിന്നുള്ള സൂസന്‍ കോളിന്‍സ്, യുട്ടയില്‍ നിന്നുള്ള പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവ് മിറ്റ് റോംനി എന്നിവരും പ്രമേയത്തെ പരസ്യമായി അനുകൂലിച്ചു.

ഡെമോക്രാറ്റില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു.എസ്സ്.ഹൗസ് നേരത്തെ ഈ പ്രമേയം പാസ്സാക്കിയിരുന്നു. ട്രമ്പിന്റെ അവസാന നിമിഷ അഭ്യര്‍ത്ഥന തള്ളികളഞ്ഞാണ് 12 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പ്രമേയത്തെ അനുകൂലിച്ചത്. സെനറ്റില്‍ പരാജയം നേരിട്ടതോടെ ഇനി ഫയല്‍ പ്രസിഡന്റിന്റെ മേശപുറത്തെത്തി. പ്രസിഡന്റിന്റെ വീറ്റൊ ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല.

You might also like

-