‘ഇരുട്ടിന് മേൽ വെളിച്ചമായി, മരണത്തിന് മേൽ ജീവിതമായി പൊരുതി നിൽക്കും, വിജയിക്കും. യുറോപ്യൻ യൂണിയനിൽ സെലൻസ്കി
"സ്വാതന്ത്ര്യ ചത്വരം വരെ റഷ്യ തകർത്തു. 16 കുഞ്ഞുങ്ങൾ മരിച്ചു. ഇവർ ഏത് സൈനിക യൂണിറ്റിൽ നിന്നുള്ളവരാണ്." സെലൻസ്കി ചോദിച്ചു.
സ്ട്രാസ്ബർഗ് | യുറോപ്യൻ യൂണിയൻ (EU) പ്രത്യക യോഗത്തിൽ ഉക്രയ്‌നായി വൈകാരികമായി പ്രതികരിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി .യുറോപ്യൻ യൂണിയൻ അംഗത്വത്തിനായി പൊതുസഭയെ അഭിസംബോധനചെയ്യുമ്പോഴാനാണ് വ്ളോദിമിർ സെലൻസ്കി വൈകാരികമായി അപേക്ഷിച്ച് വികാരാധീനനായത് യുക്രൈനെ തോൽപ്പിക്കാനാവില്ലെന്നും, തങ്ങൾക്കൊപ്പമാണ് യൂറോപ്പെന്ന് തെളിയിക്കണമെന്നും സെലൻസ്കി പ്രസംഗത്തിൽ പറഞ്ഞു. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് പാർലമെന്റ് സെലൻസ്കിയുടെ പ്രസംഗത്തിന് പിന്തുണ നൽകിയത്.
A translator got emotional during Ukrainian President Volodymyr Zelenskiy’s speech to the European Parliament as he spoke via video link from Kyiv during an emergency session in Brussels https://t.co/AsGKAikBJm pic.twitter.com/PXmH5s3RNc
— Reuters (@Reuters) March 1, 2022
”ഗുഡ്മോണിങ്ങെന്നോ ഗുഡ്നൈറ്റെന്നോ പറയാനാവാത്ത വിധം രാത്രികളും പ്രഭാതങ്ങളും എന്റെ ജനതയ്ക്ക് മുന്നിൽ ദുരന്തം നിറഞ്ഞതായിരിക്കുന്നു”- സ്വന്തം മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീൻ തലവൻ യാസർ അറാഫത്ത് നടത്തിയ പ്രസംഗത്തെ ഓർമ്മിപ്പിക്കുന്നതായി, രാജ്യം കത്തിയെരിയുമ്പോൾ യൂറോപ്യൻ പാർലമെന്റിന് മുന്നിലുള്ള സെലൻസ്കിയുടെ വാക്കുകൾ.
റഷ്യ നടത്തിയ ക്രൂരതകൾ വിവരിക്കുമ്പോൾ ഇടയ്ക്ക് പൂർത്തിയാക്കാനാകാതെ വിതുമ്പിപ്പോയി പരിഭാഷകൻ. അപ്പോഴും ജനതയുടെ പോരാട്ട വീര്യമുയർത്തിപ്പിടിച്ച് നായകന്റെ വാക്കുകൾ. “സ്വാതന്ത്ര്യ ചത്വരം വരെ റഷ്യ തകർത്തു. 16 കുഞ്ഞുങ്ങൾ മരിച്ചു. ഇവർ ഏത് സൈനിക യൂണിറ്റിൽ നിന്നുള്ളവരാണ്.” സെലൻസ്കി ചോദിച്ചു.
‘നിങ്ങളില്ലെങ്കിൽ ഞങ്ങളൊറ്റയ്ക്കാകാൻ പോകുന്നു’വെന്ന് പറഞ്ഞാണ് സെലൻസ്കി യുറോപ്യൻ യൂണിയന്റെ പിന്തുണ തേടിയത്. അംഗത്വത്തിനായി യുക്രൈൻ ഇന്നലെ അപേക്ഷ നൽകിയിരുന്നു. ‘ഇരുട്ടിന് മേൽ വെളിച്ചമായി, മരണത്തിന് മേൽ ജീവിതമായി പൊരുതി നിൽക്കും, വിജയിക്കും. തോൽക്കുകയില്ലെ’ന്നാവർത്തിച്ചാണ് സെലൻസ്കി പ്രസംഗമവസാനിപ്പിച്ചത്. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് യൂറോപ്യൻ പാർലമെന്റ് സെലൻസ്കിക്ക് പിന്തുണയറിയിച്ചത്.