ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യത രഹസ്യാന്വേഷണ ഏജൻസികൾ സുരക്ഷ ശക്തമാക്കി

ഭീകരാക്രമണത്തിന് പദ്ധതിയിട്ട് അഞ്ചോളം ഭീകരര്‍ ജമ്മു കശ്മീരില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ട്രക്കിലാണ് ഇവര്‍ ഡല്‍ഹിലേക്ക് വരുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്

0

ഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ജമ്മു കശ്മീരിൽ നിന്നും ഭീകരർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഡൽഹി അതിർത്തികളിൽ ജാഗ്രത ശക്തമാക്കി.ഭീകരാക്രമണത്തിന് പദ്ധതിയിട്ട് അഞ്ചോളം ഭീകരര്‍ ജമ്മു കശ്മീരില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ട്രക്കിലാണ് ഇവര്‍ ഡല്‍ഹിലേക്ക് വരുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഭീകരരില്‍ ചിലര്‍ അതിര്‍ത്തി കടന്ന് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. മറ്റ് ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍, ടാക്‌സി ബസ്, എന്നിവയില്‍ റോഡ് മാര്‍ഗ്ഗമാകും ഇവര്‍ ഡല്‍ഹിയിലേക്ക് വരുക.

ബസുകള്‍, കാറുകള്‍, ടാക്സികള്‍ അടക്കമുള്ളവയില്‍ ഡല്‍ഹിയില്‍ ഭീകരര്‍ എത്തിയേക്കാമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കി. ആശുപത്രികളിലും മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളില്‍ എല്ലാം നിരീക്ഷണം കര്‍ശനമാക്കി.ജമ്മു കശ്മീരിന്‍റെ അതിര്‍ത്തി മേഖലകളില്‍ ഇതിനകം ഭീകരരുമായി ഏറ്റുമുട്ടുലുണ്ടാകുന്നുണ്ട്. ഷോപ്പിയാനില്‍ 20ല്‍ അധികം ഭീകരരെ വധിച്ചു. ഇതിനിടെയാണ് ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന ഇന്‍റലിജന്‍സ് വിവരം.വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ ഹോട്ടലുകള്‍ക്കും, വീടുകളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ബസ് സ്റ്റാന്റുകളിലും , റെയില്‍വേ സ്‌റ്റേഷനുകളും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

 

 

 

 

 

 

 

 

 

 

 

 

 

 

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യത സുരക്ഷ ശക്തമാക്കി

 

 

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

ജമ്മു കശ്മീരിൽ നിന്നും ഭീകരർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഡൽഹി അതിർത്തികളിൽ ജാഗ്രത ശക്തമാക്കി.ഭീകരാക്രമണത്തിന് പദ്ധതിയിട്ട് അഞ്ചോളം ഭീകരര്‍ ജമ്മു കശ്മീരില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ട്രക്കിലാണ് ഇവര്‍ ഡല്‍ഹിലേക്ക് വരുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഭീകരരില്‍ ചിലര്‍ അതിര്‍ത്തി കടന്ന് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. മറ്റ് ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍, ടാക്‌സി ബസ്, എന്നിവയില്‍ റോഡ് മാര്‍ഗ്ഗമാകും ഇവര്‍ ഡല്‍ഹിയിലേക്ക് വരുക.

 

ബസുകള്‍, കാറുകള്‍, ടാക്സികള്‍ അടക്കമുള്ളവയില്‍ ഡല്‍ഹിയില്‍ ഭീകരര്‍ എത്തിയേക്കാമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കി. ആശുപത്രികളിലും മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളില്‍ എല്ലാം നിരീക്ഷണം കര്‍ശനമാക്കി.

 

ജമ്മു കശ്മീരിന്‍റെ അതിര്‍ത്തി മേഖലകളില്‍ ഇതിനകം ഭീകരരുമായി ഏറ്റുമുട്ടുലുണ്ടാകുന്നുണ്ട്. ഷോപ്പിയാനില്‍ 20ല്‍ അധികം ഭീകരരെ വധിച്ചു. ഇതിനിടെയാണ് ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന ഇന്‍റലിജന്‍സ് വിവരം.വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ ഹോട്ടലുകള്‍ക്കും, വീടുകളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ബസ് സ്റ്റാന്റുകളിലും , റെയില്‍വേ സ്‌റ്റേഷനുകളും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

You might also like

-