കശ്മീരിലെ നഷോറ സെക്ടറിലെ ലാം വാലി മേഖലയിൽ വ്യോമാതിർത്തി ലംഘിച്ച പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടു
വിമാനത്തിന്റെ പൈലറ്റിനെ കുറിച്ച് സൂചനകളില്ല. എന്നാൽ ജെറ്റ് താഴേക്ക് പതിക്കുന്നതിനിടെ ഒരു പാരച്യൂട്ട് താഴേക്കിറങ്ങുന്നത് കണ്ടവരുണ്ട്. അതേസമയം ഇന്ത്യയുടെ രണ്ട് വ്യോമസേനാ വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയതായി പാകിസ്താനും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
ശ്രീനഗർ : വ്യോമാതിർത്തി ലംഘിച്ച പാക് പോർവിമാനം ഇന്ത്യൻ സേന വെടിവച്ചിട്ടു. പാകിസ്ഥാന്റെ F-16 ജെറ്റ് വിമാനമാണ് ഇന്ത്യ വെടിവച്ച് വീഴ്ത്തിയത്. കശ്മീരിലെ നഷോറ സെക്ടറിലെ ലാം വാലി മേഖലയിലായിരുന്നു വ്യോമാതിർത്തി ലംഘിച്ച് പാക് യുദ്ധവിമാനങ്ങളെത്തിയത്. മൂന്ന് വിമാനങ്ങൾ എത്തിയെന്നാണ് റിപ്പോർട്ട്. ഇതിലൊന്നാണ് വെടിവച്ചു വീഴ്ത്തിയതെന്നാണ് സൂചന.
വിമാനത്തിന്റെ പൈലറ്റിനെ കുറിച്ച് സൂചനകളില്ല. എന്നാൽ ജെറ്റ് താഴേക്ക് പതിക്കുന്നതിനിടെ ഒരു പാരച്യൂട്ട് താഴേക്കിറങ്ങുന്നത് കണ്ടവരുണ്ട്. അതേസമയം ഇന്ത്യയുടെ രണ്ട് വ്യോമസേനാ വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയതായി പാകിസ്താനും അവകാശവാദം ഉന്നയിക്കുന്നുണ്ട്. വെടിവച്ച് വീഴ്ത്തിയ വിമാനത്തിലെ പൈലറ്റിനെ അറസ്റ്റ് ചെയ്തതായും പാക് സേന പറയുന്നുണ്ട്.