നിയുക്തപ്രസിഡന്റിന്റെ ഡിഫന്‍സ് സെകട്ടറിയായി ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍ .സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ കറുത്തവര്‍ഗക്കാരന്‍

നിയമനം സെനറ്റ് അംഗീകരിച്ചാല്‍ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ കറുത്തവര്‍ഗക്കാരനായിരിക്കും ഇദ്ദേഹം.2016-ല്‍ 41 വര്‍ഷത്തെ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്തശേഷം റെയ്‌തോണ്‍ ടെക്‌നോളജി ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തിച്ചുവരുന്ന ലോയ്ഡ് 1975-ലാണ് ആദ്യമായി മിലിട്ടറി യൂണീഫോം അണിയുന്നത്.

0

വാഷിംഗ്ടണ്‍ ഡി.സി: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് റിട്ടയേര്‍ഡ് ജനറല്‍ ലോയ്ഡ് ഓസിറ്റിനെ (67) തെരഞ്ഞെടുത്തു. നിയമനം സെനറ്റ് അംഗീകരിച്ചാല്‍ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ കറുത്തവര്‍ഗക്കാരനായിരിക്കും ഇദ്ദേഹം.2016-ല്‍ 41 വര്‍ഷത്തെ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്തശേഷം റെയ്‌തോണ്‍ ടെക്‌നോളജി ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തിച്ചുവരുന്ന ലോയ്ഡ് 1975-ലാണ് ആദ്യമായി മിലിട്ടറി യൂണീഫോം അണിയുന്നത്.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മുന്‍ കമാന്‍ഡറും, ഓര്‍സീസില്‍ നിയോഗിക്കപ്പെട്ട ആര്‍മി ഡിവിഷന്റെ ആദ്യ ബ്ലാക് കമാന്‍ഡറുമാണ് ലോയ്ഡ് ഓസ്റ്റിന്‍. മുന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജെ. ജോണ്‍സണ്‍ ഉള്‍പ്പടെയുള്ള നിരവധി പേരെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും, എല്ലാ സമ്മര്‍ദങ്ങളേയും മറികടന്ന് പെന്റഗണിനെ നയിക്കുന്ന ചുമതല ഓസ്റ്റിനെ ഏല്പിക്കാനാണ് ബൈഡന്‍ തീരുമാനിച്ചത്. ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഓസ്റ്റിന്‍. നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് ബൈഡന്‍ ഓസ്റ്റിനു ഈ ജോലി ഓഫര്‍ ചെയ്തത്. അന്നുതന്നെ ഓസ്റ്റിന്‍ അതു സ്വീകരിക്കുകയായിരുന്നു. 1975-ല്‍ യുഎസ് മിലിട്ടറി അക്കാഡമിയില്‍ നിന്നാണ് ഗ്രാജ്വേറ്റ് ചെയ്തത്. അലബാമയില്‍ 1953 ഓഗസ്റ്റ് എട്ടിനായിരുന്നു ഓസ്റ്റിന്റെ ജനനം.

You might also like

-