രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് സർവീസ് ആരംഭിച്ചു
ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ വ്യാഴാഴ്ച ഒഴികെയുള്ള ആറ് ദിവസമാണ് തീവണ്ടി സര്‍വ്വീസ് നടത്തുക. യാത്രക്കാര്‍ക്ക് ഐആര്‍ടിസിയുടെ വെബ്‌സൈറ്റ് മുഖേനയോ ഐആര്‍ടിസി റെയില്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്കു ചെയ്യാം. കൂടാതെ ഐആര്‍ടിസി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും, പേടിഎം, ഇക്‌സിഗോ, ഫോണ്‍ പേ, മേക്ക് മൈ ട്രിപ്പ്, ഗൂഗിള്‍, തുടങ്ങിയ ആപ്പുകളിലൂടെ ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യവും റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അത്യാധുനിക സൗകര്യങ്ങളാണ് തേജസ് എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. തീവണ്ടിയില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ട്. യാത്രക്കാരെ പരിചരിക്കാന്‍ ട്രെയിന്‍ ഹോസ്റ്റസുമാര്‍ ട്രെയിനിലുണ്ടാകും. പൂര്‍ണ്ണമായും ശീതീകരിച്ച തീവണ്ടിയില്‍ പത്ത് ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എക്‌സിക്യൂട്ടിവ് കാര്‍ കോച്ചുകളുമാണ് ഉള്ളത്. ഒരേ സമയം 736 യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ യാത്രചെയ്യാം.