ഇന്ധന വിലവർദ്ധന ഇലട്രിക്ക് കാറുകൾക്ക് പ്രിയമേറുന്നു സെക്കൻഡ് ഹാൻഡ് പെട്രോൾ , ഡീസൽ വാഹന വിപണി തകർച്ചയിലേക്ക്
രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കവിഞ്ഞു വില 12.5 ശതമാനം ഉയർന്ന് പെട്രോളിന് 10.78 രൂപയായും 15.4 ശതമാനം ഡീസലിന് 11.51 രൂപയായും ഉയർന്നു.
കൊച്ചി /ഡൽഹി : ഇന്ധന വില ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സെക്കന്റ് ഹാൻഡ് വാഹന വിപണി വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയിട്ടുള്ളത് . അത്സമയം ഇലക്ട്രിക് വാഹനങ്ങൾ കമ്പം കൂടുകയാണ് . ഈവർഷം നിരവധിപേരാണ് ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കിയിട്ടുള്ളത് .എക്കാലത്തും സെക്കൻഡ് വാഹന വിപണിയിൽ മൂല്യമുണ്ടായിരുന്ന, ജനപ്രിയ കാറുകളുടെയും വില വൻ തോതിൽ കുറഞ്ഞതായി വിൽപനക്കാർ പറയുന്നു . ലോക് ഡൗൺ കാലത്ത് സെക്കന്റ് ചെറുകാറുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടായിരുന്നു . എല്ലാ വീടുകളിലും ഓരോ ചെറുകാറുകൾ വാങ്ങുന്നതിനായി നെട്ടോട്ടം ഓടുന്ന കാഴ്ചയും പതിവായിരുന്നു . എന്നാൽ ഓരോ ദിവസ്സവും പെട്രോൾ വില വർദ്ധിക്കാൻ തുടങ്ങിയതോടെ . ചെറുവാഹനങ്ങൾ വണങ്ങാനുള്ള ആളുകളുടെ ഭ്രമം നിലച്ചതായാണ് വിപണിയിലെ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതിലൂടെ മാനിസിലാക്കുന്നത്.
ഇന്ധന വില കുത്തനെ ഉയർന്നതോടെ സെക്കന്റ് ഹാൻഡ് വാഹന വിപണിയിൽ ആളനക്കമില്ലാതായിട്ടുണ്ട് . കൊച്ചി കോഴിക്കോട് കോട്ടയം തിരുവനന്തപുരം മലപ്പുറം . തുടങ്ങിയ സ്ഥലങ്ങളിലെ സെക്കന്റ് ഹാൻഡ് വാഹന വിലപ്ന കേന്ദ്രങ്ങളിൽ മെയ്, ജൂൺ മാസങ്ങളിൽ ആളനക്കമുണ്ടായിട്ടില്ല എന്ന് വേണമെങ്കിൽ പറയാം . വിപണിയിൽ 40 മുതൽ 60 ശതമാനത്തിന്റെ തകർച്ചയാണ് ഇക്കാലയളവിൽ നേരിട്ടത് . കഴിഞ്ഞ വര്ഷം വൻ മുറ്റം കൈവരിച്ചിടത്താണ് സെക്കന്റ് ഹാൻഡ് വിപണിയിലെ ഈ തകർച്ച
ഇന്ധനവില കുതിച്ചുയയരുകയും ചിലവുകുറഞ്ഞ ഇലട്രിക് കാറുകൾ നിരത്തിൽ സജീവമാകുകയും ചെയ്തതോടെ . തങ്ങളുടെ കൈവശമുള്ള പെട്രോൾ ഡീസൽ വാഹനങ്ങൾ വിറ്റഴിച്ചു ഇലട്രിക് കാറുകൾ വാങ്ങാനുള്ള തത്രപ്പാടിലാണ് കൂടുതൽ പേരും കൂടുതൽ ആളുകൾ പഴയ വാഹങ്ങൾ വിറ്റ് പുതിയ ഇലട്രിക് വാഹങ്ങൾ വാങ്ങാൻ തുടങ്ങിയതോടെയാണ് പഴയ വാഹനങ്ങൾക്ക് മൂല്യ തകർച്ചയുണ്ടാകുന്നത്മു . ഇതേസമയം ഇന്ധന വില വൻതോതിൽ വർദ്ധതികച്ചുനിൽകുന്ന സാഹചര്യത്തിൽ പഴ പെട്രോൾ ഡീസൽ വാഹങ്ങൾ വാങ്ങാനും ആരും തയ്യാറാകുന്നുമില്ല . ഇതോടെ പഴ വാഹനവിപണി തകർച്ചയുടെ വക്കിലെത്തി .
രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കവിഞ്ഞു
വില 12.5 ശതമാനം ഉയർന്ന് പെട്രോളിന് 10.78 രൂപയായും 15.4 ശതമാനം ഡീസലിന് 11.51 രൂപയായും ഉയർന്നു. ഇന്ത്യൻ ബാസ്കറ്റ് ക്രൂഡ് ഓയിൽ വില 2021 ൽ 22 ശതമാനത്തിലധികം ഉയർന്നു.ഉയർന്ന എംആർപിയും നികുതി കാരണം പെട്രോളിൽ 58 ശതമാനവും ഡീസൽ വിലയിൽ 52 ശതമാനവുമാണ്.വില വർദ്ധിച്ചത്
ഇദ്ധനവില ഇ വര്ഷം നാല് പ്രാവശ്യം കുറവ് രേഖപ്പെടുത്തിയപ്പോൾ 43 തവണ വില വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില ഈ വർഷം ഇന്ത്യയിലെ എല്ലാ റെക്കോർഡുകളും തകർത്തു വില കുതിച്ചുയർന്നു . രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളും ഉൾപ്പെടെ രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപക്ക് മുകളിലാണ് .
പെട്രോളിന്റെ ചില്ലറ വിൽപ്പന വില ഈ വർഷം ഇതുവരെ ലിറ്ററിന് 10.78 രൂപ ഉയർന്നു. ഡീസൽ വില ലിറ്ററിന് 11.51 രൂപ ഉയർന്നു. കലണ്ടർ വർഷത്തിന്റെ തുടക്കത്തിൽ ഡൽഹിയിൽ പെട്രോൾ വില 84 രൂപയായി ഉയർന്നെങ്കിലും ഇതുവരെ 12.5 ശതമാനം ഉയർന്നു. 2021 ജനുവരി ഒന്നിന് ലിറ്ററിന് 74 രൂപയായിരുന്ന ഡീസൽ വില 15.4 ആയി ഉയർന്നു. ശതമാനം. അന്താരാഷ്ട്ര ക്രൂഡ് വില (ഇന്ത്യൻ ബാസ്കറ്റ്) വർദ്ധനവിന് പിന്നിലാണ് ഇത്. ജനുവരിയിൽ ഇത് ബാരലിന് 54.79 ഡോളറിൽ നിന്ന് 22 ശതമാനം ഉയർന്ന് മെയ് മാസത്തിൽ ബാരലിന് 66.95 ഡോളറായി ഉയർന്നു.
ഇന്ധന വിലവർധനക്കിടെ ഇലട്രിക് വാഹന വിപണി കൂടുതൽ സജീവമായി കോവിഡ് ബുദ്ധിമുട്ടുകള്‍ക്കിടയിലും കഴിഞ്ഞ ആറര മാസത്തിനിടയില്‍ മാത്രം 2,550 വൈദ്യുതവാഹനങ്ങള്‍ സംസ്ഥാനത്തെ നിരത്തുകളിലിറങ്ങി. 2020-ല്‍ 1324 വാഹനങ്ങള്‍ ഇറങ്ങിയ സ്ഥാനത്താണ് ഈ വര്‍ഷം ആറര മാസംകൊണ്ടുതന്നെ ഇരട്ടിയോളം വൈദ്യുതവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ സംസ്ഥാനത്തെ നിരത്തുകളിലിറങ്ങിയത് 3,874 വൈദ്യുതവാഹനങ്ങളാണ്.ഉപഭോക്താക്കള്‍ക്ക് വൈദ്യുതവാഹനങ്ങളോടുള്ള പ്രിയം കൂടുകയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന സേവനങ്ങളുടെ കേന്ദ്രീകൃത സംവിധാനമായ പരിവാഹന്‍ സോഫ്റ്റ്വെയറിലെ കണക്കുകള്‍ കാണിക്കുന്നു. 2018ല്‍ 243 വാഹനങ്ങളും 2019ല്‍ 468 വാഹനങ്ങളും പുറത്തിറങ്ങിയിരുന്നു. ഇതിനേക്കാള്‍ അഞ്ചിരട്ടി അധികം വാഹനങ്ങളാണ് 2021ല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
പരിവാഹനിലെ കണക്കുപ്രകാരം ഒന്നര വര്‍ഷത്തിനിടെ തിരുവനന്തപുരം ആര്‍.ടി. ഓഫീസിനു കീഴിലാണ് കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവിടെ 284 ഇ-വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറത്ത് 186, എറണാകുളത്ത് 163, കോഴിക്കോട് 151, കണ്ണൂര്‍ 101 വാഹനങ്ങളും പച്ച നമ്പര്‍ ബോര്‍ഡ് സ്ഥാപിച്ച് നിരത്തിലുണ്ട്. വൈദ്യുതവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും വൈദ്യുത കാറുകളാണ് ഉപയോഗിക്കുന്നത്.
കാറുകൾ മാത്രമല്ല സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഓട്ടോറിക്ഷകളുടെ കാര്യത്തിലും സ്ഥി മറ്റൊന്നല്ല , പെട്രോൾ ഡീസൽ ഓട്ടോ റിക്ഷകൾക്ക് പകരം ഇലട്രിക് ഓട്ടോ റിക്ഷകളും നിരത്തു കിഴടക്കുകയാണ് .ഒന്നരവര്‍ഷത്തിനിടെ 3,874 വൈദ്യുതവാഹനങ്ങള്‍ നിരത്തിലിറങ്ങിയപ്പോള്‍ അതില്‍ കൂടുതലും ഇ-ഓട്ടോറിക്ഷകളാണ്. 1,109 ഇ-ഓട്ടോറിക്ഷകളാണ് ഒന്നരവര്‍ഷത്തിനിടെ സര്‍വീസ് തുടങ്ങിയത്. 2021-ല്‍ മാത്രം 574 ഇ-ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങി.
വൈദ്യുതവാഹനങ്ങളെയും ഇ-ഓട്ടോറിക്ഷകളെയും പ്രോത്സാഹിപ്പിക്കാന്‍ സബ്സിഡിവിതരണ പദ്ധതിയുള്‍പ്പെടെ മോട്ടോര്‍വാഹനവകുപ്പിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.അതേസമയം ഏറെ പരിസ്ഥി പ്രശ്ങ്ങളും ഇന്ധന ഷമാവും ഉണ്ടാക്കുന്ന . സെക്കന്റ് ഹാൻഡ് പെട്രോൾ ഡീസൽ വാഹനവിപണിയിൽ അടുത്തെങ്ങും ഉണർവ് ഈ രംഗത്തുള്ളവർ പ്രതിഷിക്കുന്നില്ല .