മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ഇന്ന്,ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമൻ

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനമാണ് കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇതിന് പുറമെ കേരളത്തിലെ മലയോര മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിനും പ്രത്യേക പാക്കേജുകളും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളത്തിൻ്റെ പ്രധാന ആവശ്യമാണ്.

ഡൽഹി | മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ബഹുമതി ഇതോടെ നിർമല സീതാരാമൻ സ്വന്തമാക്കും. ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിർത്താനും നികുതി സംബന്ധിച്ച് എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും.

ബജറ്റിൽ കേരളത്തെ പരി​ഗണിക്കുമോ എന്നതാണ് ഏറെ ആകാംക്ഷയോടെ സംസ്ഥാനം കാത്തിരിക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനമാണ് കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇതിന് പുറമെ കേരളത്തിലെ മലയോര മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിനും പ്രത്യേക പാക്കേജുകളും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളത്തിൻ്റെ പ്രധാന ആവശ്യമാണ്.
എയിംസ് അടക്കം കേരളത്തിന്റെ നിരവധി ആവശ്യങ്ങൾ ധന മന്ത്രിക്ക് മുന്നിൽ ഉണ്ട്. . രാവിലെ 11 മണിക്കാണ് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.72 ശതമാനത്തിലധികം നികുതിദായകർ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറിയിട്ടുള്ളതിനാൽ പുതിയ സ്ലാബിന് കൂടുതൽ പ്രാധാന്യം ലഭിക്കാൻ ഇടയുണ്ട്. കേരളത്തെ സംബന്ധിച്ച് മുണ്ടക്കൈ-ചൂരൽമല സാമ്പത്തിക പാക്കേജ് ബജറ്റിൽ ധന മന്ത്രി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ. ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയശേഷം മാർച്ച് 10-ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രിൽ നാലിനു പിരിയും. ബജറ്റ് സമ്മേളനത്തിൽ 27 ദിവസത്തെ സിറ്റിങ്ങാണ് ക്രമീകരിച്ചിരിക്കുന്നത്.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടിരിക്കുന്നത് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ്. വന്യജീവി-മനുഷ്യ സംഘർഷങ്ങളെ പരിഹരിക്കാനുള്ള പദ്ധതികൾക്കായി 1000 കോടി രൂപയും കേരളം പ്രത്യേക പാക്കേജായി ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ ശോഷണം പരിക്കുന്നതിന് 11,650 കോടി രൂപ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 4500 കോടി രൂപയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്കും തിരികെയെത്തുന്ന പ്രവാസികൾക്കും സംരക്ഷണം ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക പദ്ധതിക്കായി 3940 കോടി രൂപയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

-