കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു
19 ദിവസമായി തുടരുന്ന തിരച്ചിലാണ് ഇന്നത്തോടെ അവസാനിക്കുന്നത്.
കളപ്പാറ ഉരുള്‍ പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തുന്നു. രണ്ടുദിവസം കൂടി തിരച്ചില്‍ തുടരുമെന്ന് ഇന്നലെ പോത്തുകല്ലില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. 19 ദിവസമായി തുടരുന്ന തിരച്ചിലാണ് ഇന്നത്തോടെ അവസാനിക്കുന്നത്.
പോത്തുകല്ല് പഞ്ചായത്ത് ചേര്‍ന്ന യോഗത്തില്‍ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തെരച്ചില്‍ രണ്ട് ദിവസം കൂടെ തുടരാന്‍ തീരുമാനിച്ചത്. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കള്‍ നിര്‍ദേശിച്ച സ്ഥലങ്ങളിലായിരുന്നു തിരച്ചില്‍. ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും വെള്ളമുള്ള പ്രദേശത്ത് മണ്ണ് മാന്തി യന്ത്രങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ഇതോടെ 19 ദിവസമായി തുടരുന്ന തിരച്ചിലിന് പരിസമാപ്തിയാകുകയാണ്.
വയനാട് പുത്തുമലയില്‍ നിന്ന് കണ്ടെത്തിയ ഒരളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കറിന്റേതാണ് മൃതദേഹമെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ വ്യക്തമായി. കവളപ്പാറയില്‍ ഇനി കണ്ടെത്താനുള്ള 11 പേരെ കൂടി മരിച്ചതായി കണക്കാക്കുമെന്ന് ജില്ലാ കളക്ടര്‍ ഇന്നലെ ബന്ധുക്കളെ അറിയിച്ചിരുന്നു