കോഴിക്കോട് എസ്എഫ്‌ഐ നേതാവിന് നേരെ എസ്ഡിപിഐ ആക്രമണം എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.വിഷ്ണുവിന് വെട്ടേറ്റു

അരീക്കുളത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷത്തിനിടെയാണ് വിഷ്ണുവിന് വെട്ടേറ്റതെന്നാണ് വിവരം

0

കോഴിക്കോട്ട് :പേരാമ്പ്ര അരീക്കുളത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കാരയാട് എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.വിഷ്ണുവിനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി.

അരീക്കുളത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷത്തിനിടെയാണ് വിഷ്ണുവിന് വെട്ടേറ്റതെന്നാണ് വിവരം. വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചു.

You might also like

-