സ്കൂളുകളും തിയേറ്ററുകളും വ്യാഴാഴ്ച തുറക്കാം ;കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിൽ തുറക്കില്ല
ഡല്‍ഹി, കേരളം, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ സ്കൂളുകള്‍ വീണ്ടും തുറക്കേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ വീണ്ടും തുറക്കാൻ തീരുമാനിച്ചു
ഡല്‍ഹി: കണ്ടെയ്മെന്റ്സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി
ആദ്യഘട്ടത്തില്‍ സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കും. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ സ്കൂളുകള്‍ വീണ്ടും തുറക്കേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ വീണ്ടും തുറക്കാൻ തീരുമാനിച്ചു. ഒക്ടോബര്‍ 15 പഞ്ചാബിലും ഒക്ടോബര്‍ 19 ഉത്തര്‍പ്രദേശിലും സ്കൂളുകള്‍ തുറക്കും.
സ്കൂള്‍ തുറന്ന് പ്രവൃത്തിക്കുന്നതിന് നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് അനുസരിച്ച് മാത്രമേ സ്കൂളുകള്‍ തുറന്ന് പ്രവൃത്തിക്കാവൂ