കുട്ടികളുടെ പഠനം മുടങ്ങുന്നത്കൂടുതല്‍ മരണം ക്ഷണിച്ചു വരുത്തും: ട്രംപ്

ഓഗസ്റ്റ് 4 ചൊവ്വാഴ്ചയാണു സ്കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ടു ട്രംപ് ട്വീറ്റ് ചെയ്തത്. സ്കൂള്‍ തുറന്നില്ലെങ്കില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മരണം ക്ഷണിച്ചു വരുത്തുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

0

വാഷിങ്ടന്‍ : കൊറോണ വൈറസ് വ്യാപനത്തിന് ഒരു കുറവും വന്നിട്ടില്ലെങ്കിലും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന അഭിപ്രായത്തിലുറച്ചു ട്രംപ് . ഓഗസ്റ്റ് 4 ചൊവ്വാഴ്ചയാണു സ്കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ടു ട്രംപ് ട്വീറ്റ് ചെയ്തത്. സ്കൂള്‍ തുറന്നില്ലെങ്കില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മരണം ക്ഷണിച്ചു വരുത്തുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

സ്കൂള്‍ തുറക്കണമെന്ന ട്രംപിന്റെ അഭിപ്രായത്തോട് വിയോജിപ്പു പ്രകടിപ്പിച്ചു നെറ്റിസണ്‍ രംഗത്തെത്തി. മഹാമാരി ജനങ്ങളുടെ ജീവനും പൊതുജനാരോഗ്യത്തിനും ഭീഷണിയായി തുടരുന്നതിനിടെ സ്കൂള്‍ തുറക്കണമെന്നത് ഇതിനോടുള്ള ട്രംപിന്റെ ഗൗരവ കുറവാണെന്ന് നെറ്റിസണ്‍സ് ആരോപിച്ചു. സ്കൂള്‍ തുറക്കുന്നതോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നും അതു ട്രംപിന്റെ റേറ്റിങ് വര്‍ധിപ്പിക്കുന്നതിനിടയാക്കുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.മാത്രമല്ല അമേരിക്കയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നത്, പരിശോധനകള്‍ വര്‍ധിപ്പിച്ചതു കൊണ്ടാണെന്നും ട്രംപ് പറയുന്നു.

സ്കൂള്‍ തുറക്കുന്നതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഇന്ത്യാനയുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ സ്കൂളുകളില്‍ അയയ്‌ക്കേണ്ടതിന്റെ അവസാന തീരുമാനം മാതാപിതാക്കളുടേതാണ്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കൂമൊ പറഞ്ഞു.

You might also like

-