അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാദിൻ കീരീടം
അവസാന നിമിഷങ്ങളിലെ അട്ടിമറിയിലൂടെയാണ് പാലക്കാട് കീരീടം കരസ്ഥമാക്കിയത് . തുടര്‍ച്ചയായ രണ്ടാം തവണയാണ് പാലക്കാടിന്‍റെ കിരീട നേട്ടം
കാസർകോട് :അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കീരീടം . അവസാന നിമിഷങ്ങളിലെ അട്ടിമറിയിലൂടെയാണ് പാലക്കാട് കീരീടം കരസ്ഥമാക്കിയത് . തുടര്‍ച്ചയായ രണ്ടാം തവണയാണ് പാലക്കാടിന്‍റെ കിരീട നേട്ടം. തൊട്ടു പിറകിലായി ഒരേ പോയിന്‍റുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. ആദ്യ മൂന്ന് ദിവസങ്ങളിലും പിന്നില്‍ പാലക്കാട് അവസാന ദിവസത്തിലെ അവസാവ രണ്ടു മണിക്കൂറിലാണ് ഏവരെയും വിസ്മയിച്ച കുതിപ്പ് നടത്തിയത്.
951 പോയിന്‍റുമായാണ് പാലക്കാടിന്‍റെ കിരീടനേട്ടം, 949 പോയിന്‍റുമായ് കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.സ്കൂളുകളില്‍ പാലക്കാട് ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തില്‍ തൃശൂരും എറണാകുളവും ഒന്നാമത്. അറബിക് കലോത്സവത്തില്‍ നാലു ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു.
അതേസമയം മികച്ച സ്കൂളിനുള്ള ട്രോഫി നല്‍കിയില്ലെന്നാരോപിച്ച് സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ പ്രതിഷേധം. പ്രതിഷേധവുമായി വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്. പാലക്കാട് ബി.എസ്.എസ് ഗുരുകുലം ആണ് സ്കൂള്‍ തലത്തില്‍ ചാമ്പ്യന്മാരായത്. സ്കൂള്‍ തലത്തില്‍ ചാമ്പ്യന്മാരായവര്‍ക്ക് ട്രോഫി നല്‍കിയില്ലെന്നാരോപിച്ചാണ് പ്രതിഷേധം.