ശ്രീ പത്ഭനാഭസ്വാമി ക്ഷേത്രഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുബത്തിന്റെ അധികാരം
ഒപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം സമിതിക്കെന്നും സുപ്രീംകോടതി. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്കാണ് ഇടക്കാല ഭരണം.
ശ്രീ പത്ഭനാഭസ്വാമി ക്ഷേത്രഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുബത്തിന്റെ അധികാരം അംഗീകരിച്ചു. അവസാന രാജാവ് അന്തരിച്ചാലും രാജകുടുംബത്തിന് ക്ഷേത്രഭരണത്തില്‍ അധികാരമുണ്ട്. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്‍കിയ അപ്പീല്‍ അംഗീകരിച്ചു. ഒപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം സമിതിക്കെന്നും സുപ്രീംകോടതി. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്കാണ് ഇടക്കാല ഭരണം. സ്ഥിരം സമിതി വരുന്നതുവരെ തുടരാം. ഹിന്ദുക്കള്‍ മാത്രമാകും സമിതിയിലെ അംഗങ്ങള്‍. വിധിയില്‍ സന്തോഷമെന്ന് രാജകുടുംബം
ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തിന് താല്‍ക്കാലിക സമിതി. സമിതിയുടെ ചുമതല ജില്ലാ ജഡ്ജിക്കായിരിക്കും. പുതിയ ഭരണസമിതി ഉണ്ടാക്കുന്നത് വരെ നിലവിലെ ഭരണ രീതി തുടരും. തിരുവിതാംകൂർ രാജകുടുംബത്തിന് ആചാരങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി. രാജാവിന്‍റെ മരണം ആചാരപരമായ കുടുംബത്തിന്‍റെ അവകാശം ഇല്ലാതാക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. രാജഭരണം അവസാനിച്ചെന്നും അവസാനത്തെ രാജാവ് അന്തരിച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണം സംസ്ഥാന സ൪ക്കാറിൽ നിക്ഷിപ്തമാക്കിയ 2011ലെ കേരള ഹൈകോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂ൪ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രസ്വത്ത് സ്വകാര്യ സ്വത്താണെന്ന് ഹൈകോതിയിൽ നിലപാടെടുത്തിരുന്ന തിരുവിതാംകൂ൪ രാജകുടുംബം ദേവനവകാശപ്പെട്ട പൊതുസ്വത്താണെന്ന് പിന്നീട് സുപ്രീംകോടതിയിൽ തിരുത്തി. എങ്കിലും ക്ഷേത്രഭരണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു കുടുംബത്തിന്‍റെ വാദം
ബി നിലവറ തുറക്കണോ എന്ന് സമിതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011ലെ ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ തീർപ്പ്. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി ഒട്ടേറെ ഇടക്കാല ഉത്തരവുകൾ ഇറക്കിയിരുന്നു. നൂറു ദിവസത്തോളം വാദം കേട്ടു. വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയിട്ട് ഒരു വർഷം പിന്നിട്ടു.