സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നിരാശാജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. പക്ഷേ സുപ്രീം കോടതിയെ അംഗീകരിക്കുന്നു.

0

തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് എ. പത്മകുമാർ.വിധി പകർപ്പ് ലഭിച്ചശേഷം കൂടുതൽ കാര്യം വ്യക്തമാക്കാം. വിധിപകർപ്പ് കിട്ടിയാൽ ദേവസ്വം ബോർഡ് ചർച്ച ചെയ്യും. വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഗവൺമെന്റുമായി ആലോചിച്ച് യുക്തമായ നടപടി സ്വീകരിക്കും.

ദേവസ്വം ബോർഡിൻ‌റെ അഭിപ്രായം കോടതിയെ ധരിപ്പിച്ചിരുന്നതാണ്. കഴിഞ്ഞ കാലത്ത് നിലനിന്ന ആചാരാനുഷ്ഠാനങ്ങൾ അതുപോലെ തുടരണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നിരാശാജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. പക്ഷേ സുപ്രീം കോടതിയെ അംഗീകരിക്കുന്നു. പഴയ രീതിയിൽ തന്നെ കാര്യങ്ങൾ പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വാചകത്തിൽ പ്രതികരണം ഒതുക്കിയ അദ്ദേഹം കൂടുതലൊന്നും പ്രതികരിക്കാൻ തയ്യാറായില്ല. കേസിന്റെ തുടക്കം മുതല്‍ തന്നെ ഏതുപ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് ശക്തമായി എതിര്‍ത്ത നിലപാടായിരുന്നു തന്ത്രിയുടേത്.

ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതി വിധി അല്‍പം മുന്‍പാണ് വന്നത്. എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നും കോടതി വിധിയില്‍ വിശദമാക്കിയിരുന്നു. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില‌്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവിക,മാനസിക ഘടകങ്ങൾ തടസ്സമല്ലെന്നും കോടതി വിശദമാക്കി.

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. സത്രീകൾ ചെറുതോ പുരുഷന്മാരേക്കാൾ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവർക്കും ഒരു പോലെ കിട്ടണമെന്നുംഭരണഘടനക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂവെന്നും കോടതി വിശദമാക്കി

You might also like

-