മധ്യപ്രദേശിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി
വിശ്വാസവോട്ട് വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്
മധ്യപ്രദേശിൽ വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിശ്വാസവോട്ട് വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. നിയമസഭയിലെ മുഴുവൻ നടപടി ക്രമങ്ങളും തത്സമയം പുറത്തുവിടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മുൻപ് വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണം.
മധ്യപ്രദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം അനന്തമായി തുടരാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എം.എല്‍.എമാര്‍ക്ക് കൈപൊക്കി വിശ്വാസ വോട്ട് രേഖപ്പെടുത്താം. വിമതര്‍ പങ്കെടുക്കുകയാണെങ്കില്‍ സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.