തീരദേശ പരിപാലന നിയമം ലംഘിച്ചു കൊച്ചിയിലെ 6 ഫ്ലാറ്റുകൾ പൊളിച്ചുനീക്കുവാൻ സുപ്രിംകോടതി നിർദ്ദേശം
ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്
കൊച്ചി :തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമ്മിച്ച കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു.ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
2006ലാണ് മരട് ഗ്രാമപഞ്ചായത്തായിരിക്കെ സിആര്‍ സോണ്‍ 3ല്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് 5 കമ്പനികള്‍ അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയും പ്രദേശം സിആര്‍ സോണ്‍ 2ലുമായി.
ഇതോടെ 2013ഓടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങള്‍ക്ക് നിര്‍മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിറ്റി അനുമതി ആവശ്യമില്ലാതായി. പക്ഷെ നിര്‍മാണം ആരംഭിച്ച ഘട്ടത്തില്‍ അതോറിറ്റി അനുമതി ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തീരദേശ പരിപാലന അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചു.എന്നാല്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് അനുകൂലമായായിരുന്നു ഹൈക്കോടതി നിലപാട്.
തുടര്‍ന്നാണ് അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ച് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്