ക്രിമിനലുകളെ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചാൽ പാര്‍ട്ടികള്‍ വിശദീകരണം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രസിദ്ധികരിക്കണം

രാഷ്ട്രീപാര്‍ട്ടികളുടെ വെബ്‌സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹി മാധ്യമങ്ങളിലും ഇത്തരം വിശദീകരണങ്ങള്‍ നിര്‍ബന്ധമായും നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം

0

ന്യൂഡല്‍ഹി:ക്രിമിനൽ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ കേസുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി. വിധി നടപ്പാക്കാത്ത രാഷ്ട്രപാർട്ടികളെ കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയെ അറിയിക്കണം. വിവരം നല്‍കാത്ത പാർട്ടികള്‍ക്കെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. കഴിഞ്ഞ അവസാന നാല് പൊതു തെരഞ്ഞെടുപ്പുകളിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. വിധി വരാത്ത ക്രിമിനൽ കേസുകളില്‍ പ്രതികളായവരെ സ്ഥാനാർഥികളാക്കാന്‍ തീരുമാനിച്ചതിന്റെ കാരണം എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യക്തമാക്കണമെന്നും സുപ്രിംകോടതി അറിയിച്ചു..
രാഷ്ട്രീപാര്‍ട്ടികളുടെ വെബ്‌സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹി മാധ്യമങ്ങളിലും ഇത്തരം വിശദീകരണങ്ങള്‍ നിര്‍ബന്ധമായും നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം. ജസ്‌റ്റിസ്‌ ആർ എഫ്‌ നരിമാൻ, രവീന്ദ്ര ഭട്ട്‌ എന്നിവരുടേതാണ്‌ നിർദ്ദേശം.72 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കണം. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കേണ്ടത് യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണം, ക്രിമിനല്‍ സ്വഭാമുള്ളയാളെ വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
രാഷ്ട്രീയപാര്‍ട്ടികള്‍ വിശദീകരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പരാജയപ്പെടുകയോ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കുകയോ ചെയ്‌താല്‍ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

You might also like

-