കലാപവുമായി ബന്ധപ്പെട്ട മുഴുവൻ ഹരജികളും ഹൈകോടതി വെള്ളിയാഴ്ച തന്നെ കേൾക്കണമെന്ന് സുപ്രീംകോടതി
സോളിസിറ്റര്‍ ജനറല്‍ തുടർച്ചയായി ഇടപെടുന്നതിൽ അതൃപ്തി അറിയിച്ച കോടതി എസ്.ജിയുടെ കടുത്ത വിയോജിപ്പ് അവഗണിച്ചു കൊണ്ടാണ് പുതിയ ഉത്തരവിട്ടത്.
ഡൽഹി :ഡൽഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഡല്‍ഹി ഹൈകോടതി വെള്ളിയാഴ്ച തന്നെ കേൾക്കണമെന്ന് സുപ്രീംകോടതി. ഏപ്രിൽ 13 വരെ നീട്ടിവെച്ച ഡൽഹി ഹൈകോടതി ഉത്തരവ് ന്യായാകരിക്കാവുന്നതല്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി വെള്ളിയാഴ്ച്ച എല്ലാ ഹരജികളും കേള്‍ക്കാന്‍ ഉത്തരവിട്ടത്.
സോളിസിറ്റര്‍ ജനറല്‍ തുടർച്ചയായി ഇടപെടുന്നതിൽ അതൃപ്തി അറിയിച്ച കോടതി എസ്.ജിയുടെ കടുത്ത വിയോജിപ്പ് അവഗണിച്ചു കൊണ്ടാണ് പുതിയ ഉത്തരവിട്ടത്. വിധി പ്രസ്താവം നടത്താൻ തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന് തുഷാർ മെഹ്തയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീംകോടതിയിലെ ഹരജികളും ഹൈകോടതി കേൾക്കണമെന്നും നിലവില്‍ നല്‍കിയ ഹരജികൾ പിൻവലിക്കാനും ഉത്തരവിലൂടെ അനുമതി നല്‍കി.