ഡൽഹിക്ക് പൂർണ സംസ്ഥാനപദവി നൽകാനാവില്ല ലഫ്റ്റനന്‍റ് ഗവർണർ പരമാധികാരിയല്ല

ഡൽഹിക്ക് പൂർണ സംസ്ഥാനപദവി നൽകാനാകില്ലെന്ന് ചീഫ് സുപ്രിം കോടതി വ്യക്തമാക്കി അതേസമയം ഭരണപരമായ തീരുമാനങ്ങൾ ലഫ്റ്റനന്‍റ് ഗവർണർ വൈകിക്കരുതെന്നും സുപ്രിം കോടതി പറഞ്ഞു

0

ഡൽഹി :ഡൽഹിക്ക് പൂർണ സംസ്ഥാനപദവി നൽകാനാകില്ലെന്ന് ചീഫ് സുപ്രിം കോടതി വ്യക്തമാക്കി അതേസമയം ഭരണപരമായ തീരുമാനങ്ങൾ ലഫ്റ്റനന്‍റ് ഗവർണർ വൈകിക്കരുതെന്നും സുപ്രിം കോടതി പറഞ്ഞു. ഗവർണർക്ക് തുല്യമല്ല ലഫ്. ഗവർണർ പദവിയെന്നും വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ലഫ്റ്റനന്‍റ് ഗവർണർ പരമാധികാരിയല്ല. ലഫ്റ്റനന്‍റ് ഗവർണറുടെ അധികാരങ്ങൾ പരിമിതമാണ്. തീരുമാനങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാകുകയും വേണം . മന്ത്രിസഭയുടെ ഉപദേശപ്രകാരം ലഫ്. ഗവണർ പ്രവർത്തിക്കണം. സർക്കാരും ലഫ്. ഗവർണറും ഒന്നിച്ച് മുന്നോട്ടുപോകണമെന്നും ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തില്‍ പറഞ്ഞു.

അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതില്‍ മൂന്ന് ജഡ്ജിമാര്‍ക്ക് വേണ്ടിയാണ് ചീഫ് ജസ്റ്റിസ് വിധിപ്രസ്താവിച്ചത്. ജസ്റ്റിസ് എഎസ് സിക്രി, ജസ്റ്റിസ് എഎം ഖന്‍വീല്‍ക്കര്‍ എന്നിവരുടെയും സ്വന്തം വിധി പ്രസ്താവവും ദീപക് മിശ്ര വായിച്ചു. മൂന്ന് വിധി പ്രസ്താവങ്ങളായാണ് കേസില്‍ സുപ്രിം കോടതി വിധി പറയുന്നത്.

രണ്ടാമത്തെ വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഢാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസിന്‍റെ വിധിയോട് എതിര്‍പ്പ് രേഖപ്പെടുത്താതെ ലഫ്. ഗവർണറുടെ അനുവാദം എല്ലാ കാര്യത്തിലും വേണ്ടെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് വിധി പറഞ്ഞത്. ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി ദില്ലി സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ കേന്ദ്രത്തിന് ഇടപെടാമെന്നും ചന്ദ്രചൂഢിന്‍റെ വിധിയില്‍ പറയുന്നു. ഭരണാധിപന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ദില്ലി സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റ്സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഒരു മാസത്തിലേറെ വാദം കേട്ട ശേഷമാണ് വിധി പ്രസ്താവിച്ചത്.

രാജ്യതലസ്ഥാനത്തിന് മേല്‍ ദില്ലി സര്‍ക്കാറിന് പൂര്‍ണ്ണ അധികാരം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് വാദിച്ചത്. ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി സര്‍ക്കാര്‍ സമരം നടത്തിവരികയാണ്.ഇതിനിടയിലാണ് ഭരണഘടനാ ബഞ്ചിന്റെ വിധിപ്രസ്താവം

കോടതി വിധി ജനങ്ങളുടെ വിജയമെന്ന് ഡൽഹി മുഘ്യമന്ത്രി കേജരിവാൾ

”ഇത് ദില്ലിയിലെ ജനങ്ങളുടെ വിജയം, ജനാധിപത്യത്തിന്‍റെ വിജയം” സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണം എന്നാവശ്യപ്പെട്ട് ആം ആദ്മി സര്‍ക്കാര്‍ സമരം നടത്തിവരികയാണ്. ഇതിനിടയിലാണ് ലഫ്. ഗവര്‍ണറുടെ അനുവാദം എല്ലാ കാര്യത്തിലും ആവശ്യമില്ലെന്ന വിധി പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢാണ് രണ്ടാമത്തെ വിധി പ്രസ്താവത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിധി ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന് നല്‍കുന്നത് വലിയ ആശ്വാസമായാണ് വിലയിരുത്തല്‍.

You might also like

-