യുവതിയുടെ ആരോപണങ്ങളും നിഷേധിച്ചു .പീഡനപരാതിയിൽ ചീഫ് ജസ്റ്റിസ് മൊഴി നൽകി രേഖപ്പെടുത്തി
ആഭ്യന്തര സമിതിയിൽ നിന്ന് നീതി കിട്ടില്ലെന്ന് ആരോപിച്ചു ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി ഇന്നലെ വ്യക്തമാക്കിയിരുന്നു
ഡൽഹി: സുപ്രിം കോടതി ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി സുപ്രീംകോടതി ചീഫ് ജസ്റ്റിന്റെ മൊഴിയെടുത്തു. യുവതി നൽകിയ പരാതിയിലെ ആരോപണങ്ങൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പൂർണമായും നിഷേധിച്ചു.ആഭ്യന്തര സമിതിയിൽ നിന്ന് നീതി കിട്ടില്ലെന്ന് ആരോപിച്ചു ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് എക്സ് പാർട്ടി നടപടിയായി തുടരാൻ സമിതി തീരുമാനിച്ചു.
സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മൊഴി നൽകാൻ ചീഫ് ജസ്റ്റിസ് സന്നദ്ധനാകുകയായിരുന്നു. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് പീഡനപരാതിയിൽ അന്വേഷണം നടത്തുന്നത്.