സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സുമാരെ നിയമിക്കുന്നുl
ബി.എസ്‌സി/എം.എസ്‌സി യോഗ്യതയുളള നഴ്‌സുമാർക്കാണ് (സ്ത്രീകൾ മാത്രം) അവസരം. മാർച്ച് 16 മുതൽ 20 വരെ ബാംഗ്ലൂരിൽ നടക്കുന്ന അഭിമുഖത്തിൽ 2-3 വർഷം പ്രവൃത്തി പരിചയമുളളവർക്ക് അപേക്ഷിക്കാം.
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുളള വിവിധ ആശുപത്രികളിൽ നഴ്‌സുമാരെ നിയമിക്കുന്നു. ബി.എസ്‌സി/എം.എസ്‌സി യോഗ്യതയുളള നഴ്‌സുമാർക്കാണ് (സ്ത്രീകൾ മാത്രം) അവസരം. മാർച്ച് 16 മുതൽ 20 വരെ ബാംഗ്ലൂരിൽ നടക്കുന്ന അഭിമുഖത്തിൽ 2-3 വർഷം പ്രവൃത്തി പരിചയമുളളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പകളും, ഒരു ഫോട്ടോയും സഹിതം odepckochi@odepc.in ൽ മാർച്ച് 13 നകം അപേക്ഷ ലഭിക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 0471 2329440/41/42/43/45.