കോവിഡ് 19 ബാധിച്ച രണ്ടുപേർ മരിച്ചു  സൗദിയിൽ നിരീക്ഷണം കർശനമാക്കി 

കോവിഡ് ബാധ സ്ഥിരീകരിച്ച് ക്വാറന്റൈനിൽ കഴിയുന്നവർ മുങ്ങിയാൽ അഞ്ചുവർഷം ജയിൽ ശിക്ഷ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.

0

അബുദാബി: കോവിഡ് ബാധിച്ച് യുഎഇയിൽ രണ്ടുപേർ മരിച്ചു. യുഎഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്പിൽ നിന്ന് മടങ്ങിയെത്തി പരിശോധനാ ഫലം പോസിറ്റീവായി ചികിത്സയിലായിരുന്ന 78 വയസുകാരനായ സ്വദേശി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഹൃദ്രോഗിയും വൃക്ക രോഗിയുമായ 59കാരനായ ഏഷ്യക്കാരനാണ് മരിച്ച രണ്ടാമത്തെയാൾ.കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്ക് ആവശ്യമായ എല്ലാ മെഡിക്കൽ സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. മരണനിരക്ക് 3.6 ശതമാനത്തിലേക്ക് എത്തിയേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രായമായവർക്കും മറ്റ് അസുഖബാധിതർക്കുമായിരിക്കുമായിരിക്കും കോവിഡ് കനത്ത വെല്ലുവിളി ഉയർത്തുന്നതെന്നും മന്ത്രാലയം

Follow our liveblog for the latest developments around the outbreak reut.rs/33wwTeb
Image

ഇതിനിടെ, കോവിഡ് ബാധ സ്ഥിരീകരിച്ച് ക്വാറന്റൈനിൽ കഴിയുന്നവർ മുങ്ങിയാൽ അഞ്ചുവർഷം ജയിൽ ശിക്ഷ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഗവൺമെന്റ് നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ അറ്റോണി ജനറൽ ഹമദ് സെയ്ഫ് അൽ ഷംസി മുന്നറിയിപ്പ് നൽകി. ക്വാറന്റൈനിൽ കഴിയവെ പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കം പുർത്തുന്നത് അവർക്ക് മാത്രമല്ല സമൂഹത്തിന് തന്നെ കനത്ത ഭീഷണി ഉയർത്തുകയാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

-