സൗദി അരാംകോ ആക്രമണം; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സല്‍മാന്‍ രാജാവ്

ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സംസ്കരണശാലക്ക് നേരെ നടന്ന ആക്രമണം അന്താരാഷ്ട്ര എണ്ണ വ്യാപാരത്തിന് നേരെയുള്ളതാണ്. ഇതിന്റെ ഉത്തരവാദികള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും.

0

ദുബായ്സൗദി അരാംകോ ആക്രമണത്തിന്റെ ഉത്തരവാദികള്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സല്‍മാന്‍ രാജാവ്. ആക്രമണത്തിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. ഇതിനിടെ കൂടുതല്‍ ലോക രാജ്യങ്ങള്‍ സൌദിക്ക് പിന്തുണയുമായെത്തി. മന്ത്രിസഭാ യോഗമാണ് സൌദി അരാംകോയിലെ ആക്രമണം വിലയിരുത്തിയത്.

ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സംസ്കരണശാലക്ക് നേരെ നടന്ന ആക്രമണം അന്താരാഷ്ട്ര എണ്ണ വ്യാപാരത്തിന് നേരെയുള്ളതാണ്. ഇതിന്റെ ഉത്തരവാദികള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. ആക്രമണത്തെ തുടര്‍ന്നുണ്ടായ സാഹചര്യം നേരിടാന്‍ രാജ്യം പ്രാപ്തമാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ലോക രാജ്യങ്ങള്‍ സൌദിക്ക് പിന്തുണയുമായെത്തുന്നത് തുടരുകയാണ്. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമെ ചൈനയടക്കമുള്ള എഷ്യന്‍ രാജ്യങ്ങളും സൌദിക്ക് പിന്തുണമായുമായെത്തി

You might also like

-