വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കര്‍ഷക പോരാട്ട നേതാവാണ് സത്യന്‍ മൊകേരിയെന്നും കര്‍ഷക പോരാട്ടം നടക്കുന്ന കാലത്ത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കര്‍ഷക നേതാവിനെയാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു

തിരുവനന്തപുരം| വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് വയനാട്ടില്‍ നടക്കാന്‍ പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.കര്‍ഷക പോരാട്ട നേതാവാണ് സത്യന്‍ മൊകേരിയെന്നും കര്‍ഷക പോരാട്ടം നടക്കുന്ന കാലത്ത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കര്‍ഷക നേതാവിനെയാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. 2014 ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മമൊകേരി 20,000 വോട്ടിനാണ് പരാജയപ്പെട്ടത്. സത്യന്‍ മോകേരിയുടെയും ബിജി മോളുടെയും പേരുകളാണ് മണ്ഡലത്തില്‍ പ്രധാനമായും പരിഗണിച്ചിരുന്നത്.ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. പ്രിയങ്കാഗാന്ധി ആവട്ടെ. ഇന്ദിരാ ഗാന്ധി തോറ്റിട്ടില്ലേ. രാഹുല്‍ ഗാന്ധിയും കരുണാകരനും പരാജയപ്പെട്ടിട്ടില്ലേ. ആര്‍ക്കും പരാജയപ്പെടാമല്ലോ. ഈ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക പരാജയപ്പെടും. എല്‍ഡിഎഫ് വിജയിക്കും. എല്‍ഡിഎഫ് രാഷ്ട്രീയമാണ് ഉന്നയിക്കുന്നത്.’സത്യൻ മൊകേരിപറഞ്ഞു

പ്രിയങ്കയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രാഹുല്‍ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ കൂടിയ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് വയനാട് സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം വിജയിച്ചശേഷം വയനാടിനെ കയ്യൊഴിഞ്ഞ രാഹുല്‍ ഗാന്ധിയുടെ നിലപാട് ഈ തിരഞ്ഞെടുപ്പില്‍ സിപിഐ ആയുധമാക്കും.
കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ദിവസം ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം 13നാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. 23ന് വോട്ടെണ്ണലും നടക്കും.

You might also like

-