തരൂരിനും താമര ലക്‌ഷ്യം? ആജീവാനന്ത കാലത്തേക്കല്ല കോണ്‍ഗ്രസിലേക്ക് വന്നത്
വോട്ടിനോ സീറ്റിനോ വേണ്ടി ആശയത്തെ ഉപേക്ഷിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.ആജീവാനന്ത കാലത്തേക്ക് ഒരു ജോലിയെന്ന രീതിയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വന്നത്. ഇന്ത്യയുടെ വളര്‍ച്ചക്ക് പുരോഗമനകരമായ ആശയം പങ്കുവെക്കാന്‍ കഴിയുന്ന മികച്ച ഇടമെന്ന നിലക്കാണ് എത്തിയത്
ഡൽഹി : ആജീവാനന്ത കാലം ജോലിയെന്ന രീതിയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിയതെന്ന് എംപി ശശി തരൂര്‍. പുരോഗനാത്മ ഇന്ത്യക്ക് ഏറ്റവും അനുയോജ്യമെന്ന സംഘടനയെന്ന് വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ എത്തിയത്. വോട്ടിനോ സീറ്റിനോ വേണ്ടി ആശയത്തെ ഉപേക്ഷിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.ആജീവാനന്ത കാലത്തേക്ക് ഒരു ജോലിയെന്ന രീതിയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വന്നത്. ഇന്ത്യയുടെ വളര്‍ച്ചക്ക് പുരോഗമനകരമായ ആശയം പങ്കുവെക്കാന്‍ കഴിയുന്ന മികച്ച ഇടമെന്ന നിലക്കാണ് എത്തിയത്. വോട്ടുകള്‍ക്കോ സീറ്റുകള്‍ക്കോ വേണ്ടി ആശയത്തെ ത്യജിക്കാന്‍ സാധിക്കില്ല’- തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് സംസാരിച്ചതിന് തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. പിന്നീട് മൃദുഹിന്ദുത്വ നിലപാടുകള്‍ കോണ്‍ഗ്രസിന് കൂടുതല്‍ തിരിച്ചടിയാകുമെന്നും തരൂര്‍ വ്യക്തമാക്കി. ശേഷമാണ് തരൂര്‍ നിലപാട്. വ്യക്തമാക്കിയത്