ക്രമ സമാധാന പ്രശ്ങ്ങൾ ഉണ്ടാക്കി ശശികലയെ അറസ്റ്റ് ചെയ്തു: സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍

സംഘർഷ സാധ്യത കണക്കിലെടുത്ത് തിരിച്ചുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. 10 മണിക്ക് നട അടച്ചതോടെ മരക്കൂട്ടത്ത് ഇവർ ഉപവാസവും ആരംഭിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലർച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ്‌ ചെയ്തത്

0

പത്തനംതിട്ട :ശബരിമലയിലെത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റുചെയ്തു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.പത്തനംതിട്ട :ഇന്നലെ ശബരിമലയിലെത്തിയ ശശികലയോട് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇന്നലെ വൈകിട്ട് 7.30 തോടെയാണ് കെ പി ശശികല ശബരിമലയിലെത്തിയത്. മരക്കൂട്ടത്ത് വെച്ച് പോലീസ് ഇവരെ തടഞ്ഞു.സംഘർഷ സാധ്യത കണക്കിലെടുത്ത് തിരിച്ചുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. 10 മണിക്ക് നട അടച്ചതോടെ മരക്കൂട്ടത്ത് ഇവർ ഉപവാസവും ആരംഭിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലർച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ്‌ ചെയ്തത്. തുടര്‍ന്ന് വനംവകുപ്പിന്റെ എമർജൻസി വാഹനത്തിലാണ് കെ.പി ശശികലയെ പമ്പ സ്റ്റേഷനിലേക്ക് മാറ്റി.

ഹർത്താൽ മാറ്റിവച്ചു
ഇന്ന് നടക്കാനിരുന്ന തിരുവനന്തപുരം റവന്യു ജില്ലാ ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ 1 9/11/18 തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.ഇന്ന് നടക്കാനിരുന്ന വയനാട് ജില്ലാ സ്കൂൾ കലോത്സവം നാളെത്തേക്ക് (ഞായർ) മാറ്റി.ഇന്ന് നടത്താനിരുന്ന പത്തനംതിട്ട ജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ തിങ്കളാഴ്ചത്തേക്ക് മാറ്റി.കേരള സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പർക്ക ക്ലാസുകളും മാറ്റി വച്ചു.
താമരശേരി താലൂക്കിൽ ഇന്ന് നടത്താൻ തീരുമാനിച്ച ജില്ലാ കളക്ടറുടെ അദാലത്ത് മാറ്റിവെച്ചതായി തഹസിൽദാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

You might also like

-