തെരഞ്ഞെടുപ്പില്‍ മോദിയായിരുന്നു ബിജെപിയുടെ ഉല്‍പ്പന്നം അത് അവര്‍ നന്നായി മാര്‍ക്കറ്റ് ചെയ്തതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ശശി തരൂര്‍.
നവാഗത രാഷ്ട്രീയ ഇന്ത്യയിലെ ഏറ്റവും വലിയ വ്യക്തിത്വമായി അവര്‍ മോദിയെ അവതരിപ്പിച്ചു. അതിന് അവര്‍ സാമൂഹ്യ മാധ്യമങ്ങളെയും കൂട്ടുപിടിച്ചു. മുഖ്യധാര മാധ്യമങ്ങള്‍ അറിഞ്ഞും അറിയാതെയും അതിന്‍റെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മോദിയായിരുന്നു ബിജെപിയുടെ ഉല്‍പ്പന്നം അത് അവര്‍ നന്നായി മാര്‍ക്കറ്റ് ചെയ്തതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ശശി തരൂര്‍. നവാഗത രാഷ്ട്രീയ ഇന്ത്യയിലെ ഏറ്റവും വലിയ വ്യക്തിത്വമായി അവര്‍ മോദിയെ അവതരിപ്പിച്ചു. അതിന് അവര്‍ സാമൂഹ്യ മാധ്യമങ്ങളെയും കൂട്ടുപിടിച്ചു. മുഖ്യധാര മാധ്യമങ്ങള്‍ അറിഞ്ഞും അറിയാതെയും അതിന്‍റെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഒരിക്കലും ബിജെപി വരില്ല. അക്കാര്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്. കേരളത്തില്‍ ബിജെപി കുറച്ച് വോട്ട് ഷെയര്‍ ഉയര്‍ത്തി എന്ന കാര്യം ശരിയാണെങ്കിലും തിരുവനന്തപുരത്തൊഴികെ മറ്റെല്ലായിടത്തും അവര്‍ മൂന്നാം സ്ഥാനത്തായിരുന്നു. വളരെ വിദ്യാസമ്പന്നരായ വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയ സന്ദേശങ്ങള്‍ അവരില്‍ വേരുറപ്പിക്കാന്‍ സാധിക്കില്ല.
മതേതര ഇന്ത്യയുടെ ഭാവയും അതിന്‍റെ സുരക്ഷയും കണക്കിലെടുത്താണ് മലയാളികള്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇന്ത്യയുടെ ജാതി തന്നെയാണ് മലയാളികളുടേതും. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണത്. അതുകൊണ്ടു തന്നെ എനിക്കുറപ്പുണ്ട്, അടുത്ത എത്ര തെരഞ്ഞെടുപ്പ് വന്നാലും ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ല.
പാര്‍ട്ടിയില്‍ കാര്യമായ പ്രശ്നങ്ങളുണ്ടെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അത് തിരുത്തി മുന്നോട്ട് വരേണ്ടതുണ്ട്. എന്താണ് പ്രശ്നമെന്ന് കണ്ടെത്തി ആവശ്യമായത് ചെയ്യുക എന്നതാണ് പ്രധാനം.
കോണ്‍ഗ്രസിന്‍റെ മരണക്കുറിപ്പെഴുതാന്‍ സമയമായിട്ടില്ലെന്ന് കേരളവും പഞ്ചാബും കാണിച്ചുകൊടുത്തിട്ടുണ്ട്. ഞങ്ങള്‍ അതി ശക്തമായി തന്നെ ഇവിടെയുണ്ട്. ഇന്ത്യക്ക് വേണ്ടിയുള്ള പുതിയ ആശയവുമായ കോണ്‍ഗ്രസ് നിലനില്‍ക്കും.അധികാരത്തിലേക്ക് തിരിച്ചുവരും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി കൂടുതല്‍ ഊര്‍ജത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.