സർക്കാർ പള്ളി സെമിത്തേരികളെ പൊതു ശ്മശാനങ്ങളാക്കാനുള്ള നീക്കമാണെന്നും ബസേലിയോസ് പൗലോസ് ദ്വിതീയൻ

മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ ബില്ല് നീതിനിഷേധത്തിന് തെളിവാണെന്ന് കാതോലിക്കാബാവ പറഞ്ഞു.

0

തിരുവല്ല:ക്രിസ്ത്യന്‍ സഭകളിലെ ശവസംസ്കാര തര്‍ക്കം പരിഹരിക്കാനുള്ള ബില്ലിനെതിരെ ഓര്‍ത്തഡോക് സഭ പള്ളി സെമിത്തേരികളെ പൊതു ശ്മശാനങ്ങളാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ ബില്ല് നീതിനിഷേധത്തിന് തെളിവാണെന്ന് കാതോലിക്കാബാവ പറഞ്ഞു.

തർക്കങ്ങൾ അവസാനിക്കണമെങ്കിൽ കോടതി വിധികൾ നടപ്പിലാക്കണം. തർക്കം തുടരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ബിൽ സഭാ തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം തുടരാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തര്‍ക്കങ്ങള്‍ അവസാനിക്കണമെങ്കില്‍ കോടതി വിധി നടപ്പിലാക്കാന്‍ തയ്യാറാകണമെന്നും കാതോലിക്കാബാവ ആവശ്യപ്പെട്ടു.

You might also like

-