തനിക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതം പിന്നിൽ ഉന്നതൻ
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണെന്നാണ് സരിതയുടെ വിശദീകരണം. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിനെ തിരിച്ചറിഞ്ഞെന്നും ഇത് പുറത്ത് കൊണ്ടുവരുമെന്നും സരിത പറയുന്നു.
തിരുവനന്തപുരം :തനിക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സരിത എസ് നായര്‍. ഉന്നത രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും സരിത പ്രതികരിച്ചു. ബെവ്‌കോയില്‍ ജോലി വാഗ്ദാനം നല്‍കി പതിനൊന്നു ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് പ്രതിയായ സരിത എസ് നായര്‍ ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണെന്നാണ് സരിതയുടെ വിശദീകരണം. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിനെ തിരിച്ചറിഞ്ഞെന്നും ഇത് പുറത്ത് കൊണ്ടുവരുമെന്നും സരിത പറയുന്നു.പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടനില നിന്നിട്ടുണ്ടാകാം. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ മറ്റാര്‍ക്കുമോ പങ്കില്ലെന്നാണ് സരിതയുടെ വിശദീകരണം. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സരിത പറഞ്ഞു. അതേസമയം കേസില്‍ ഇത്രയും നാളായി സരിതക്കെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ ഉന്നത ഇടപെടലെന്ന ആക്ഷേപവും ഒരുവശത്ത് ശക്തമാണ്.