സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിൽ

രണ്ടു പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നു അന്വേഷണ സംഘം പറഞ്ഞു .

0

തൃശൂർ : സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. അക്രമി സംഘത്തിലുണ്ടായിരുന്ന സുജയ്കുമാര്‍, സുനീഷ് എന്നിവരാണ് പിടിയിലായത്. ഇന്ന് വൈകിട്ട് തൃശൂര്‍ കേച്ചേരി ഭാഗത്ത് നിന്നാണ് സുനീഷിനേയും സുജയ്കുമാറിനേയും കുന്നംകുളം എ.സി.പി ടി.എസ് സിനോജിന്‍റെ നേതൃത്വിത്തിലുള്ള സംഘം പിടികൂടിയത്.

രണ്ടു പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നു അന്വേഷണ സംഘം പറഞ്ഞു . രണ്ടുപേരും ചിറ്റിലങ്ങാട് സ്വദേശികളാണ്. കേസിലെ ഒന്നാം പ്രതിയായ നന്ദനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്. എഫ്.ഐ.ആര്‍ പ്രകാരം ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. മാരോണ്‍ അഭിജിത്ത് എന്നിവരെയാണ് പിടികൂടാനുള്ളത്.

കഴിഞ്ഞ ദിവസമാണ് തൃശൂർ കുന്നംകുളം ചിറ്റിലങ്ങാട് സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തികൊലപ്പെടുത്തിയത്. നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ചിറ്റിലങ്ങാട്ടെ സി.പി.എം പ്രവർത്തകനായ മിഥുനും പ്രതികളും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് സനൂപും മറ്റ് മൂന്ന് സി.പി.എം പ്രവർത്തകരും സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് പ്രതികള്‍ സനൂപിനെ കുത്തികൊന്നത്.സനൂപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ വസ്ത്രം ഉപേക്ഷിച്ച ചിറ്റിലങ്ങാട്ടെ കുളക്കരയിൽ ഫോറൻസിക് സംഘം പരിശോധനനടത്തി രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും,

You might also like

-