വിദേശസഹായം മോദിയുടെ പൊളിയുന്നു ‘2004ൽ മൻമോഹൻ സിംഗ് പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിച്ചിരുന്നു’

കേരളത്തിനായി യു.എ.ഇ പ്രഖ്യാപിച്ച 700 കോടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.'വികസനാവശ്യങ്ങൾക്കുള്ള സഹായം സ്വീകരിക്കുന്ന കാര്യത്തിൽ വാജ്പേയി സർക്കാരിന്റെ കാലത്താണ് ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. 2004ൽ മൻമോഹൻസിംഗ് വിദേശ സഹായത്തിന്റെ പേരിൽ ഇന്ത്യയിൽ വിദേശ ഏജൻസികളുടെ സാന്നിധ്യം ഒഴിവാക്കാനാണ് ശ്രമിച്ചത്.

0

ഡൽഹി: യു.പി.എ സർക്കാരിന്റെ കാലത്ത് ഡോ. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരിക്കെ ദുരന്തശേഷമുള്ള പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്കായി വിദേശ സഹായം സ്വീകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. അന്ന് രക്ഷാപ്രവർത്തനങ്ങൾക്കുള്ള അടിയന്തര വിദേശ സഹായമാണ് വേണ്ടെന്നുവച്ചതെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു വ്യക്ത‌മാക്കി. പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി യു.എ.ഇ പ്രഖ്യാപിച്ച 700 കോടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.’വികസനാവശ്യങ്ങൾക്കുള്ള സഹായം സ്വീകരിക്കുന്ന കാര്യത്തിൽ വാജ്പേയി സർക്കാരിന്റെ കാലത്താണ് ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. 2004ൽ മൻമോഹൻസിംഗ് വിദേശ സഹായത്തിന്റെ പേരിൽ ഇന്ത്യയിൽ വിദേശ ഏജൻസികളുടെ സാന്നിധ്യം ഒഴിവാക്കാനാണ് ശ്രമിച്ചത്. പുനരധിവാസത്തിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കും സഹായം സ്വീകരിച്ചിരുന്നു. വിദേശ രാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് തടസമില്ല. പ്രളയത്തിൽ തകർന്ന കേരളത്തിന് ദീർഘകാല പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങളാണ് വേണ്ടത്. ഈ സാഹചര്യത്തിൽ യു.എ.ഇയുടെ സഹായം സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്’ – അദ്ദേഹം ചോദിച്ചു.

നിലവിലെ നയത്തിൽ മാറ്റം വരുത്തില്ലെന്നും വിദേശസഹായം സ്വീകരിക്കില്ലെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 2.8 ദശലക്ഷം ഇന്ത്യക്കാർ അധിവസിക്കുന്ന യു.എ.ഇ കേരളത്തിനായി 700 കോടിയായിരുന്നു പ്രഖ്യാപിച്ചത്. സഹായവാഗ്ദാനങ്ങൾക്ക് നന്ദി പറഞ്ഞ സർക്കാർ എന്നാൽ ആഭ്യന്തരമായി ഇതിനായുള്ള പണം കണ്ടെത്തുമെന്നും വ്യക്തമാക്കിയിരുന്നു.കേരളത്തിന് ലഭിച്ച വിദേശസഹായം സ്വീകരിക്കമമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. യു.എ.ഇക്ക് പുറമെ ഖത്തർ 36 കോടിയും മാലിദ്വീപ് 50,000 ഡോളറും കേരളത്തിനായി പ്രഖ്യാപിച്ചിരുന്നു.

വിദേശസഹായം വാങ്ങുന്നതിൽ തെറ്റില്ലെന്ന് വിദേശകാര്യ വിദഗ്ധർ

പ്രളയ ദുരിതം നേരിടാൻ കേരളത്തിന് 700 കോടി ഇന്ത്യൻ രൂപയായിരുന്നു യുഎഇ പ്രഖ്യാപിച്ചത്.  കേന്ദ്രസർക്കാരിന്‍റെ നയം കാരണം ഇപ്പോൾ ഈ സഹായം കേരളത്തിന് കിട്ടാതാകുന്ന നിലയാണ്. അതേസമയം പ്രമുഖ വിദേശകാര്യ വിദഗ്ധർ വിദേശ സഹായം നിരസിക്കാന്‍ കേന്ദ്ര നയം തടസമാണെന്ന വാദം നിഷേധിക്കുന്നു.

പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്‍ശങ്കർ മേനോൻ പറയുന്നു. ദുരന്ത നിവാരണത്തിന് സഹായം സ്വീകരിക്കുന്നതിലാണ് നയം തടസ്സമാകുന്നത്. ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന ഒരു ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തിൽ വകതിരിവുണ്ടാകണം എന്നാണ് മുൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന നിരുപമ റാവുവിന്‍റെ പ്രതികരണം. വിദേശത്തുനിന്ന് സഹായം സ്വീകരിക്കുകയല്ല, വിദേശരാജ്യങ്ങൾക്ക് സഹായം നൽകുകയാണ് നമ്മൾ ചെയ്യാറുള്ളത് എന്നത് ശരിതന്നെ. പക്ഷേ ഗൾഫ് രാജ്യങ്ങളിലുള്ള എൺപത് ശതമാനം ഇന്ത്യാക്കാരും മലയാളികളാണ്. സാഹചര്യം പരിഗണിക്കണം. വേണ്ട എന്നു പറയാൻ എളുപ്പമാണ്, പക്ഷേ കേരളം പ്രതിസന്ധിയിലാണ്, അത് ചെറിയ കാര്യമല്ലെന്നും നിരുപമ റാവു കൂട്ടിച്ചേര്‍ത്തു.

You might also like

-