”രഹന ഫാത്തിമ കെ സുരേന്ദ്രനുമായി പലതവണ കൂടിക്കാഴ്ച നടത്തി; ശബരിമലയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന”:രശ്മി നായര്‍.

ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍.

0

 

”.തിരുവനന്തപുരം: കൊച്ചി സ്വദേശി രഹന ഫാത്തിമ ശബരിമലയിലേക്ക് പോകാനൊരുങ്ങിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി രശ്മി നായര്‍.കെ. സുരേന്ദ്രനുമായി രഹന ഫാത്തിമ മംഗലാപുരത്തുവെച്ച് പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം തനിക്ക് നേരിട്ടറിയാം. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് രഹനയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങളെന്നും രശ്മി ആരോപിച്ചു.

രശ്മി നായരുടെ വാക്കുകള്‍:

ശബരിമല വിഷയത്തില്‍ ഒരു കലാപത്തില്‍ കുറഞ്ഞ ഒന്നും സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നില്ല എന്ന് വിധി വന്ന ദിവസം തന്നെ ഞാന്‍ പറഞ്ഞിരുന്നു.

അയ്യപ്പ വേഷത്തില്‍ പാതി ശരീരം പുറത്തു കാണിച്ചു ആ സ്ത്രീയുടെ ഫോട്ടോ വന്ന ദിവസം അതിനു വേണ്ടി സംഘപരിവാര്‍ കൊട്ടേഷന്‍ എടുത്ത മുസ്ലീം പ്രൊഫൈലുകളെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞാല്‍ സമൂഹത്തിനു നന്ന് എന്നും പറഞ്ഞിരുന്നു.

കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് പറഞ്ഞത് തന്നെ അന്നും ഞാന്‍ പറഞ്ഞിരുന്നു ശബരിമല ആക്ടിവിസ്റ്റുകള്‍ക്കു DJ പാര്‍ട്ടി നടത്താനുള്ള ഇടമല്ല. ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ സഖാവ് കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങള്‍.ഇനി അന്ന് പറയാത്ത ഗൗരവമുള്ള ചില കാര്യങ്ങള്‍ പറയാം. രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം.

കേരളത്തിലെ പ്രോഗ്രസീവ് സ്‌പെയിസുകള്‍ക്കുള്ളില്‍ കയറി അതിനെ അശ്ലീല വല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍.

അയ്യപ്പഭക്തരെ മുസ്ലീങ്ങള്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നു എന്ന ജനം TV വാര്‍ത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള IG ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം.മത തീവ്രവാദത്തെ മുഖാമുഖം നേരിടുന്ന സിപിഎം നും സര്‍ക്കാരിനും ഒപ്പം നിരുപാധികം കേരളം നില്‍ക്കണം.

രഹ്ന ഫാത്തിമയുമായി ബന്ധമില്ല

ശബരിമലയിൽ കയറാൻ ശ്രമിച്ച രഹ്ന ഫാത്തിമയുമായി തനിക്ക് ബന്ധമില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. രഹ്ന ഫാത്തിമ ആരെന്ന് എല്ലാവർക്കും അറിയാം. രഹ്നയ്ക്ക് താനുമായി ബന്ധമുണ്ടെന്നത് വാസ്തവ വിരുദ്ധമാണ്. ശബരിമലയിൽ നടന്നത് ആസൂത്രിതമായ ഗൂഢാലോചന യാണ്. ദേവസ്വം മന്ത്രിക്കും പൊലീസിനും അതില്‍ പങ്കുണ്ട്. മാവോയിസ്റ്റുകളുടെ പങ്കാളിത്തത്തോടെയാണ് ഗൂഡാലോചന നടന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം നടത്തണം. വിഷയത്തില്‍ ഗവർണർ ഇടപെടണം. ഒരു യുവതിയെ പോലും ശബരിമലയിൽ കയറ്റില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രാവിലെ മുതല്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതു ഷെയര്‍ ചെയ്യുന്ന ഫേക്കല്ലാത്ത അക്കൗണ്ടുകള്‍ ശ്രദ്ധിക്കുക. ശക്തമായ നിയമനടപടി ഉണ്ടാവുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

.

You might also like

-